വിമൺസ് പ്രൈസ് ഫോർ നോൺഫിക്ഷൻ 2026; ലോങ് ലിസ്റ്റില്‍ ഇടം നേടി 'മദർ മേരി കംസ് ടു മി'

Literature News

വിമൺസ് പ്രൈസ് ഫോർ നോൺഫിക്ഷൻ 2026; ലോങ് ലിസ്റ്റില്‍ ഇടം നേടി 'മദർ മേരി കംസ് ടു മി'


2026 ലെ വിമൺസ് പ്രൈസ് ഫോർ നോൺഫിക്ഷൻ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയിയുടെ ഓർമ്മക്കുറിപ്പായ 'മദർ മേരി കംസ് ടു മി' പട്ടികയിൽ ഇടം നേടി. 16 പുസ്തകങ്ങളാണ് പ്രാഥമിക പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സ്ത്രീകൾ എഴുതിയ മികച്ച നോൺ ഫിക്ഷൻ രചനകൾക്ക് നൽകുന്ന പുരസ്കാരമാണ് വിമൺസ് പ്രൈസ് ഫോർ നോൺഫിക്ഷൻ. ഇംഗ്ലീഷിൽ എഴുതുകയും യുകെയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള വനിതാ എഴുത്തുകാരെയാണ് പുരസ്കാരത്തിന് പരി​ഗണിക്കുന്നത്. 30,000 പൗണ്ടും ചാർലറ്റ് ഐറ്റ്‌കെൻ ട്രസ്റ്റ് സമ്മാനിക്കുന്ന "ചാർലറ്റ്" എന്ന ആർട്ട് വർക്കും അടങ്ങുന്നതാണ് പുരസ്കാരം.

യുകെ ഓപ്പറ അസോസിയേഷൻ സി.ഇ.ഒ-യും കൾച്ചറൽ സ്ട്രാറ്റജിസ്റ്റും രാഷ്ട്രീയപ്രവർത്തകയുമായ തങ്കം ഡെബോണയർ (Thangam Debbonaire) ആണ് ഈ വർഷത്തെ ജൂറി അധ്യക്ഷ. റോമ അഗർവാൾ, നിക്കോള എലിയട്ട്, നീന സ്റ്റിബ്ബെ, നിക്കോള വില്യംസ് എന്നിവരാണ് മറ്റ് ജൂറി അം​ഗങ്ങൾ. തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക മാർച്ച് 25 ന് പ്രഖ്യാപിക്കും. ജൂൺ 11 ന് ലണ്ടനിൽ വെച്ച് നടക്കുന്ന ചടങ്ങിലായിരിക്കും 2026 ലെ വിമൺസ് പ്രൈസ് ഫോർ നോൺഫിക്ഷൻ വിജയിയെ പ്രഖ്യാപിക്കുക.

Arundhati Roy's Mother Mary Comes to Me longlisted for the 2026 Women's Prize for Non- Fiction


Related Articles