അരുന്ധതി റോയിയ്ക്ക് എന്‍ബിസിസി പുരസ്‌കാരം

Literature News

അരുന്ധതി റോയിയ്ക്ക് എന്‍ബിസിസി പുരസ്‌കാരം


മേരിക്കയിലെ ഏറ്റവും പ്രശസ്ത സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ (എന്‍ബിസിസി) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി' (Mother Mary Comes To Me) എന്ന പുസ്തകത്തിനാണ് ആത്മകഥാ വിഭാഗത്തിലുള്ള അവാർഡ്. തന്റെ അമ്മ മേരി റോയിയുമായുള്ള സങ്കീർണ്ണമായ ബന്ധത്തെ അടയാളപ്പെടുത്തുന്ന ഈ പുസ്തകം ഒരേ സമയം തീക്ഷ്ണമായ ഒരു വ്യക്തിബന്ധത്തിന്റെ വൈകാരിക വിവരണവും സമഗ്രമായ ഒരു ധൈഷണിക രാഷ്ട്രീയ ആഖ്യാനവുമാണ്.

ഏറ്റവും മികച്ച നോവലിനുള്ള പുരസ്‌കാരം 2024-ലെ നൊബേല്‍ ജേതാവായ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്റെ 'വി ഡു നോട്ട് പാര്‍ട്ട്'-ന് (We Do Not Part) ലഭിച്ചു. 1976 മുതല്‍ നൽകപ്പെടുന്ന എന്‍ബിസിസി പുരസ്‌കാരങ്ങളുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു നോവല്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്നത്. 1940-കളിലെ ദക്ഷിണ കൊറിയയിൽ നടന്ന ജെജു കൂട്ടക്കൊലയാണ് 'വി ഡു നോട്ട് പാര്‍ട്ട്'-ന്റെ കേന്ദ്രപ്രമേയം.

Arundhati Roy's 'MOTHER MARY COMES TO ME' wins National Book Critics Circle Award


Related Articles