'ആ രാഷ്ട്രീയം ഇവിടെ വേണ്ട'; യുഎസ് നേവൽ അക്കാദമി ലൈബ്രറിയിൽ നിന്ന് 300 ല്‍ അധികം പുസ്തകങ്ങള്‍ നീക്കം ചെയ്തു

Literature News

'ആ രാഷ്ട്രീയം ഇവിടെ വേണ്ട'; യുഎസ് നേവൽ അക്കാദമി ലൈബ്രറിയിൽ നിന്ന് 300 ല്‍ അധികം പുസ്തകങ്ങള്‍ നീക്കം ചെയ്തു


യുഎസ് നേവൽ അക്കാദമി ലൈബ്രറിയിൽ ഇപ്പോൾ ഏതൊക്കെ പുസ്തകങ്ങൾ ഉണ്ടെന്നുള്ളതല്ല, ഏതൊക്കെ പുസ്തകങ്ങൾ ഇല്ല എന്നുള്ളതാണ് വിശേഷവാർത്ത. എബിസി ന്യൂസ് പ്രസിദ്ധീകരിച്ച ഒരു പട്ടിക പ്രകാരം, സ്ഥാപനത്തിന്റെ നിമിറ്റ്സ് ലൈബ്രറിയിൽ നിന്ന് 381 പുസ്തകങ്ങൾ നീക്കം ചെയ്തിട്ടുണ്ട്, അതിൽ വംശം, ലിംഗഭേദം, ദേശീയത എന്നീ വിഭാഗങ്ങളില്‍പ്പെട്ട ​ഗവേഷക കൃതികളും ഉൾപ്പെട്ടിട്ടുണ്ട്.

മായ ആഞ്ചലോയുടെ "ഐ നോ വൈ ദി കേജ്ഡ് ബേർഡ് സിംഗ്സ്" (I Know Why the Caged Bird Sings), ഇബ്രാം എക്സ് കെൻഡിയുടെ "ഹൗ ടു ബി ആൻ ആന്റിറേസിസ്റ്റ്" (How to Be an Antiracist), എലിസബത്ത് റെയ്‌സിന്റെ "ബോഡീസ് ഇൻ ഡൗട്ട്" (Bodies in Doubt), കരോൾ ആൻഡേഴ്‌സണിന്റെ "വൈറ്റ് റേജ്" (White Rage) എന്നീ പുസ്തകങ്ങളെല്ലാം നീക്കം ചെയ്തവയില്‍ പെട്ടിട്ടുണ്ട്. അതേസമയം ഒന്നും നിരോധിച്ചിട്ടില്ല "ഉടൻ ലഭ്യമല്ല" എന്ന് മാത്രമാണ് നാവിക അക്കാദമി വക്താവ് കമ്മീഷണർ ടിം ഹോക്കിൻസ് പറയുന്നത്. പുസ്തകങ്ങൾ, അധികൃതർക്ക് ഇനി ആക്‌സസ് ചെയ്യാൻ കഴിയാത്ത ഒരു മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Ending Radical And Wasteful Government DEI Programs And Preferencing എന്ന തലക്കെട്ടിൽ ജനുവരി 29-ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് രാജ്യത്തെ സൈനിക അക്കാദമികളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. വിവേചനപരമായ തുല്യതാ പ്രത്യയശാസ്ത്രം, ലിംഗ പ്രത്യയശാസ്ത്രം, വൈവിധ്യം, തുല്യത തുടങ്ങിയ ഉള്ളടക്കങ്ങൾ അടങ്ങിയ പുസ്തകങ്ങളെല്ലാം ഈ ലിസ്റ്റ് പ്രകാരം ലൈബ്രററിയിൽ നിന്നും കാണാതായവയിൽ പെടുന്നു.


Related Articles