വെയിലിൽ നിവർത്തിയ കുട

Let Us Read

വെയിലിൽ നിവർത്തിയ കുട


കുടിയേറ്റത്തിന്റെ ഇരട്ട സാമ്പത്തിക പൗരത്വം ഉത്കണ്ഠകൾ നിറയ്ക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ 'എത്രയാളുകളുടെ ആഹാരമാണ് ഞാൻ' എന്ന വരികളിലൂടെ തുടങ്ങാം. ഈന്തപ്പനയിലിരുന്ന് വിരുന്ന് വിളിക്കുകയല്ല, ആഗോള എച്ചിലിനെക്കുറിച്ച് തർക്കിക്കുകയാണ് കാക്കകൾ (പി. ഭാസ്‌കരൻമാഷ് ക്ഷമിക്കട്ടെ). കണവ ഇന്ത്യൻ മഷികൊണ്ടണ്ട് ഭൂപടം വരയ്ക്കുന്നു. വാഴക്കൈകൾ കാറ്റിലാടി അറബിപ്പാട്ടിനൊപ്പം കൈയടിക്കുന്നു. ഒരാട് മലയിറങ്ങുന്നു. ഒറ്റപ്പെടലിന്റെ കണ്ണീരൊട്ടിയ നേരം ചുമരിനും തലയിണയ്ക്കുമറിയാം. ചുമരെങ്ങാനും സംസാരിച്ചുതുടങ്ങിയാൽ ഭ്രാന്തിന്റെ ഒട്ടനവധി ചിരിനേരങ്ങൾ പറയാനുണ്ടണ്ടാവും. തിരിച്ച് ഉരിയാടുന്നില്ലെങ്കിലും മനസ്സലിവന്റെ വാക്കുകളുമായി മനുഷ്യരെക്കാളും കൂട്ട് ഏകാകിയായ വീട്. ഒടിച്ചുമടക്കിയ ബാച്ചിലർ ജന്മങ്ങളെന്നാണ് കൂട്ടുകാരെ ഞാൻ വിളിക്കുക. അവരുടെ വില്ലത്തരം, തമാശ, വിസ്താരം, പൊങ്ങച്ചം ഒത്തുചേരുമ്പോൾ ആകപ്പാടെ രസം. ഇടയ്ക്ക് ചില പെൺപ്രജകളും ഫോണിലൂടെ സംസാരിച്ച് മണലാരണ്യത്തിലെ സ്ത്രീസാന്നിധ്യം അറിയിക്കുന്നു. 'വെയിലിൽ നിവർത്തിയ കുടപോലെ പ്രവാസിയുടെ ജീവിതം. നിഴൽ തേടുന്നവർ പക്ഷേ, പിടിവിടുന്നില്ല. ചൂടാറുവോളം കുട മടക്കുന്നില്ല. നരച്ചുതുടങ്ങുമ്പോൾ മൂലയിൽ ചാരാം... ജീവിതത്തിന്റെ താളക്കൊഴുപ്പിൽ സമയം തെന്നി മറയുന്നു. പകൽ ഇവർക്ക് മരണവും രാത്രി ജീവിതവുമാണ്'(എം.എൻ.വിജയൻ). പ്രവാസികളുടെ ജീവിതം അടയാളപ്പെടുത്തുന്ന സഹജീവിനത്തിന്റെ ചരിത്രം, കഥ, നോവൽ, കവിത കുറിപ്പുകളായി പുറത്തുവന്നുകൊണ്ടണ്ടിരിക്കുന്നു. അതിലൂടെ നിലനില്ക്കുന്ന ആത്മാഭിമാനചിത്രങ്ങൾ തെളിയുന്നു.

പ്രവാസത്തിന്റെ കഥയല്ലെങ്കിലും 'സ്മാരകശില'കളിലെ മുഖ്യകഥാപാത്രം ആദ്യകാല പ്രവാസിയാണ്. നാട്ടിലേക്ക് തിരിച്ചുവന്ന പൂക്കോയ തങ്ങൾ ഒരു പരിഷ്‌കരണവാദിയാണ്. പെണ്ണുങ്ങളെ കുപ്പായമിടീക്കുക, ഇംഗ്ലിഷ് സംസാരിക്കുക, നാടകം നടത്തുക എന്നിങ്ങനെ നാടിന്റെ പുരോഗമന സാമൂഹ്യ നവോത്ഥാനത്തിൽ പലയിടത്തും തങ്ങൾ ഇടപെടുന്നു. പ്രവാസികൾ നാട്ടിലെ വിദ്യാഭ്യാസം, ആശുപത്രി, കച്ചവടം എന്നിവയിലൊക്കെ ഇടപെട്ടതിന്റെ ചരിത്രത്തിന് ഇന്നിപ്പോൾ പല സെമിനാറുകളും നടക്കുമ്പോൾ ഈ നോവൽ അങ്ങനെയൊരു സന്ദർഭംകൂടി ഓർമ്മപ്പെടുത്തുന്നു. വീടിന്റെ നെടുംതൂണാണ് പ്രവാസി. ജോലിയും ശമ്പളവും ഉറക്കുന്നതോടെ നാടിന്റെ സംഭരണികൂടിയായിത്തീരുന്നു. അതുകൊണ്ടണ്ടാണ് 'എത്രയാളുകളുടെ ആഹാരമാണ് ഞാൻ' എന്ന് വിചാരപ്പെട്ടു പോകുന്നത്. കുടിയേറ്റ ജീവിത വിശകലനത്തിൽ ഏറ്റവും അടിത്തട്ടിലുള്ളവരുടെ വ്യസനങ്ങൾ പലപ്പോഴും ചർച്ചയാവാറില്ല. ബാച്ചിലർ ക്യാമ്പുകളിലെ തൊഴിലാളികൾ, മരപ്പണിക്കാർ, തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർ, മുടി വെട്ടുന്നവർ, ഹോട്ടൽ കുശിനിയിലെ ഉസ്താദ്, ഡ്രൈവർ, ആട് വളർത്തുന്നവർ, കൽപ്പണിക്കാരൻ, കഫ്റ്റീരിയയിലെ ടീ ബോയ്, നഴ്‌സുമാർ, ആയമാർ ഇവരൊക്കെ കുടുംബം കരകയറാനായി പെടുന്ന പെടാപ്പാട് ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. സൂചനകൾ ചില ലേഖനങ്ങളിൽ ഉണ്ടെണ്ടന്നല്ലാതെ അതൊന്നും ഡോക്കുമെന്റ് ചെയ്യപ്പെട്ടിട്ടില്ല. മണിയോർഡർ ഇക്കണോമിക്കപ്പുറത്താണ് കുടുംബത്തിനും വീടിനുംവേണ്ടണ്ടി അവർ സഹിക്കുന്ന സഹനസമരം. ഉയരങ്ങളിലേക്ക് കൈനീട്ടി നില്ക്കുന്ന ഉപഭോഗ സംസ്‌കാരത്തിന് അവരുടെ വേതന വ്യവസ്ഥ പറഞ്ഞാൽ മനസ്സിലാകില്ല. അവർ പുറത്താക്കപ്പെട്ട രാഷ്ട്രീയത്തെ മറച്ചുപിടിച്ചുകൊണ്ടണ്ട് എല്ലാറ്റിനോടും തർക്കിക്കുന്നു. നഷ്ടപ്പെടലിന്റെ സ്വയം ബോധ്യത്തിനപ്പുറം അവസാനിക്കാത്ത പകൽ അവനെ /അവളെ നടത്തിക്കുന്നു. രക്ഷപ്പെടാനാവുമോ? ഇരട്ട സാമ്പത്തികപൗരത്വം ഉത്തരങ്ങൾ മാത്രം തേടി സമാശ്വസിക്കുന്നു.


Related Articles