കണ്ണന്‍കുട്ടി
ഇന്ത്യക്കാരനാണ്
അതേപേരില്‍ത്തന്നെ
അയാളൊരു ലോകപൗരനുമാണ്.
ആയതിനാല്‍,
മീന്‍ വെട്ടുകയും
അതിന്നഴുക്കുവെള്ളം
തെങ്ങിന്‍ചോട്ടിലൊഴിക്കുകയും
ചെയ്ത് വരുമ്പോഴേക്ക്
കുക്കറില്‍ അരിയിട്ടടച്ച്
സ്റ്റൗ കത്തുന്നുണ്ടാവും.
കണ്ണന്‍കുട്ടി
"ഡിവോഴ്‌സ്ടാണ്'!
തള്ളയും കിടാങ്ങളും
ചെങ്ങന്നൂരാണ്.
