''ബഹിരാകാശത്ത് നിന്നും ചൈന വന്മതിൽ കാണാൻ കഴിയില്ല, പക്ഷേ വിഭജനരേഖ കാണാം''

KLF

''ബഹിരാകാശത്ത് നിന്നും ചൈന വന്മതിൽ കാണാൻ കഴിയില്ല, പക്ഷേ വിഭജനരേഖ കാണാം''


2026 കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദി 2, തൂലികയിൽ പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ സാം ഡാൽറിംപിളും ക്രൈസ്റ്റ് കോളേജ് അധ്യാപകനായ ഋഷികേശ് കെ ബി യും തമ്മിലുള്ള ചർച്ചയിൽ അദ്ദേഹത്തിന്റെ പുസ്തകമായ Shattered Lands, 5 partitons and the making of modern Asia യെ കുറിച്ചാണ് സംസാരിച്ചത്.

എങ്ങനെയാണ് വിഭജനം, വ്യക്തികളുടെ സാമൂഹിക ജീവിതം മാറ്റിമറിച്ചതെന്ന് സാം വ്യക്തമാക്കി. ബഹിരാകാശത്ത് നിന്നും ചൈന വന്മതിൽ കാണാൻ കഴിയില്ലെങ്കിലും വിഭജനരേഖ കാണാൻ സാധിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് സാം സെഷൻ തുടങ്ങിയത്. യമൻ മുതൽ തായ്‌ലൻഡ് വേരെ നീണ്ടുകിടന്ന രാജ്യങ്ങൾ എങ്ങനെയാണ് വിഭജനത്തിനു വഴങ്ങി ഇന്ന് 12 വ്യത്യസ്ത രാജ്യങ്ങളായി മാറിയതെന്നും തെളിവുസഹിതം സാം അവതരിപ്പിച്ചു.

അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്ന 5 വിഭജനങ്ങളായ, ബർമ്മ വിഭജനം, അറബ് വിഭജനം, ഇന്ത്യാ വിഭജനം, പാഴ്സി - ഇന്ത്യാ വിഭജനം, പാകിസ്ഥാൻ വിഭജനം എന്നിവയെക്കുറിച്ചും സംസാരിച്ചു. തമിഴ് നാട്ടിലെ ചെട്ടിയാന്മാരും ബർമയിലെ ആളുകളും തമ്മിലുള്ള ബന്ധം തുടങ്ങി, യെമെനും ഹൈദരാബാദും തമ്മിലുള്ള ബന്ധം വരേയും അദ്ദേഹം പറയുകയുണ്ടായി. എങ്ങനെയാണ് വിഭജനം വ്യക്തികളുടെ സാമൂഹിക അന്തരീക്ഷത്തിൽ മാറ്റം സൃഷ്ടിക്കുന്നതെന്നും എത്രത്തോളമാണ് അതിന്റെ ആഘാതം എന്നും സാം വ്യക്തമാക്കി.


Related Articles