കലാച്ചി എഴുതാൻ അസമിൻ്റെ സാമൂഹിക രാഷ്ട്രിയ ചരിത്രത്തെക്കുറിച്ച് വലിയ പഠനം നടത്തി: കെ ആർ മീര

KLF

കലാച്ചി എഴുതാൻ അസമിൻ്റെ സാമൂഹിക രാഷ്ട്രിയ ചരിത്രത്തെക്കുറിച്ച് വലിയ പഠനം നടത്തി: കെ ആർ മീര


ഏറ്റവും പുതിയ നോവലായ കലാച്ചിയുടെ വിശേഷങ്ങൾ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ പങ്കുവെച്ച് എഴുത്തുകാരി കെ ആർ മീര. കെ എൽ എഫിൻ്റെ മൂന്നാം ദിവസമായ ശനിയാഴ്ച കെ ആർ രാജഗോപാൽ മോഡറേറ്ററായി എത്തിയ 'ഞാൻ ജീവിച്ച യക്ഷിക്കഥ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. കലാച്ചിയുടെ കഥാഭൂമിക അസം ആയതുകൊണ്ട് അസമിന്റെ സാമൂഹിക രാഷ്ട്രിയ ചരിത്രത്തെക്കുറിച് വലിയ പഠനം തന്നെ നടത്തിയിട്ടുണ്ടെന്ന് നോവലിസ്റ്റ് പറഞ്ഞു.

ഇന്നത്തെ കാലഘട്ടത്തിൽ മതന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന കടന്നാക്രമണങ്ങളിൽ നിശ്ശബ്ദത പാലിക്കുന്നതിലൂടെ അതിന് മൗനാനുവാദം നൽകുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്നും അവർ പറഞ്ഞു.

'വലുതിന്നിര ചെറുതെന്നത്

മൃഗജീവിത നിയമം,


Related Articles