''പുരാതനകാലം മുതലേ സ്ത്രീകൾ ചരിത്രരൂപീകരണത്തിൽ പങ്കാളികളായിരുന്നു'': തമിഴച്ചി തങ്കപാണ്ടിയൻ

KLF

''പുരാതനകാലം മുതലേ സ്ത്രീകൾ ചരിത്രരൂപീകരണത്തിൽ പങ്കാളികളായിരുന്നു'': തമിഴച്ചി തങ്കപാണ്ടിയൻ


2026 കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദി തൂലികയിൽ "The Tamils: A Portrait of Community" എന്ന പുസ്തകത്തിൻ്റെ രചയിതാവായ നിർമ്മല ലക്ഷ്മൺ, പ്രശസ്ത എഴുത്തുകാരിയും തമിഴ്നാട് പാർലമെൻ്റ് അംഗവുമായ തമിഴച്ചി തങ്കപാണ്ടിയനുമായി പുസ്തകത്തിലെ ആശയങ്ങളെയും തമിഴ് ചരിത്രത്തെ കുറിച്ചും സംവദിച്ചു. തമിഴ് സംസ്കാരത്തിന്റെ മൂലക്കല്ലെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന അഞ്ച് തിണൈ (landscape) സംസ്കാരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ചർച്ച ആരംഭിച്ചത്.

പ്രചീന തമിഴ് സംസ്കാരത്തെ പറ്റി സംസാരിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത സംഘകാലത്തിലെ അകം, പുറം കവിതകൾ ഇന്നും പ്രസക്തമണെന്നും ഒരാളുടെ ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തിന്റെ സംയോജനമായി അവ ഇന്നും നിലനിൽക്കുന്നുവെന്നും നിർമ്മല ലക്ഷ്മൺ അഭിപ്രായപ്പെട്ടു.

ചരിത്രപരമായ രചനയുടെ വസ്തുതാപരവും സാങ്കേതികവുമായ രീതികളിൽ നിന്ന് വേറിട്ട് നിൽക്കുന്ന രചനാരീതിയാണ് നിർമ്മല ലക്ഷ്മൺ മുന്നോട്ട് വെക്കുന്നതെന്ന് തമിഴച്ചി അഭിപ്രായപ്പെട്ടു. അതിനുദാഹരണമായി ചില കഥകളും പങ്കുവച്ചു. ചരിത്രവും സ്ത്രീകളും എന്ന വിഷയത്തിലേക്ക് വരുമ്പോൾ, പുരാതന കാലം മുതൽ തന്നെ സ്ത്രീകൾ തമിഴ് ചരിത്ര രൂപീകരണത്തിൽ പങ്കാളികലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.


Related Articles