സ്നേഹമുണ്ടെങ്കിൽ എന്തും എളുപ്പമാകും: ബെൻ ജോൺസൻ

KLF

സ്നേഹമുണ്ടെങ്കിൽ എന്തും എളുപ്പമാകും: ബെൻ ജോൺസൻ


കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കായിക രംഗത്തെ നേട്ടങ്ങള്‍ക്കൊപ്പം തന്റെ ജീവിതാനുഭവങ്ങളും പോരാട്ടങ്ങളും പങ്കുവെച്ച് ബെൻ ജോൺസൻ. മെഹക് കസ്ബേക്കറുമായി നടന്ന സംഭാഷണത്തിൽ, 1988-ലെ ഒളിമ്പിക്സിന് ശേഷമുണ്ടായ വിവാദങ്ങളും അതിജീവനവും അദ്ദേഹം വിവരിച്ചു.

തന്റെ റെക്കോർഡ് നേട്ടങ്ങൾക്കും വേഗതയ്ക്കും പിന്നിലെ യഥാർത്ഥ പ്രചോദനം അമ്മയായ ഗ്ലോറിയ ആയിരുന്നുവെന്നാണ് ബെൻ ജോൺസൺ സദസിനോട് പറഞ്ഞു.

"സ്നേഹമുണ്ടെങ്കിൽ എന്തും എളുപ്പമാകും!" നിറഞ്ഞ സദസ്സിനോടായി അദ്ദേഹം പറഞ്ഞു. 1988-ലെ പെർഫോമൻസ് എന്ഹാൻസിങ് ഡ്രഗ് വിവാദത്തിന് ശേഷം ലോകം മുഴുവൻ തന്നെ ഒറ്റപ്പെടുത്തിയപ്പോഴും അമ്മ തനിക്കൊപ്പം ഉറച്ചുനിന്ന അനുഭവവും ബെൻ പങ്കുവെച്ചു.

"ഉത്തേജക മരുന്നുകൾക്ക് (Performance enhancing drugs) നിങ്ങളുടെ കരിയർ മാത്രമല്ല, ജീവിതം മുഴുവനായും നശിപ്പിക്കാൻ കഴിയും."- യുവ കായികതാരങ്ങൾക്ക് അദ്ദേഹം ശക്തമായ മുന്നറിയിപ്പും നല്‍കി.


Related Articles