കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026ലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ജർമൻ പവലിയനിൽ ഇന്ത്യയുടെയും ജർമനിയുടെയും പ്രസിദ്ധീകരണ വിപണിയെ കുറിച്ചുള്ള വിശദമായ ചർച്ച നടന്നു."What selling? Publishing India and Germany "എന്ന പേരില്‍ ജര്‍മ്മന്‍ ആദ്യ സെഷനിൽ അനേറ്റ് മൈക്കേലും ക്ലോഡിയ കെയ്സറും പങ്കെടുത്ത ചർച്ചയ്ക്ക് നേതൃത്വം നൽകിയത് നിത ഗുപ്തയാണ്.
ഭാഷയും നിർണായക ഘടകമായ സെൻസിറ്റീവ് മാർക്കറ്റാണ് ഇന്ത്യയിലെ പുസ്തക വിപണി എന്ന് നിത ഗുപ്ത പറഞ്ഞു. വിലകുറച്ചുകൊണ്ട് വായനക്കാരുടെ വ്യാപ്തി വർധിപ്പിക്കാനാകും. ഇന്ത്യയുടെ വായന സംസ്കാരവും സമൂഹത്തോടുള്ള സമീപനവും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് മാതൃകയാണെന്നും അവർ വ്യക്തമാക്കി. 24 ഭാഷകളുള്ള ഇന്ത്യൻ വിപണിയിൽ ഇനിയും വലിയ വളർച്ചയ്ക്ക് സാധ്യതകളുണ്ടെന്നും നിത ഗുപ്ത ചർച്ചയിൽ പറഞ്ഞു.
വളർന്നുവരുന്ന പുസ്തക വിപണിയുടെ ഒരു വലിയ ശതമാനം ഇപ്പോഴത്തെ ഗ്രാഫിക്ക് നോവലുകള്ക്കാണെന്നും അരുന്ധതി റോയ് ആണ് തന്റെ ഇഷ്ട നോവലിസ്റ്റ് എന്നും അനേറ്റ് മൈക്കേല്‍ പറഞ്ഞു. ജർമൻ വിപണിയിലുള്ള കുട്ടികളുടെ ഇല്ലസ്ട്രേഷൻ പുസ്തകങ്ങൾ ഇന്ത്യൻ വിപണിയിൽ വലിയ തോതിൽ വിജയകരമല്ലെന്നും ഇതിനു കാരണം ഇന്ത്യയുടെയും ജർമനിയുടെയും സാംസ്കാരിക വ്യത്യാസങ്ങളാണ്. കിരൺ ദേശായിയുടെ പുസ്തകങ്ങളാണ് ഇനി തനിക്ക് ജർമൻ വിപണിയിലേക്ക് കൊണ്ടുവരാൻ താൽപ്പര്യമെന്ന് ക്ലോഡിയ കെയ്സര്‍ പറഞ്ഞു.
