വന്ദേ മാതരം, ജനഗണമന: രണ്ട് ഗാനങ്ങളും ഇന്ത്യൻ ദേശീയതയും

KLF

വന്ദേ മാതരം, ജനഗണമന: രണ്ട് ഗാനങ്ങളും ഇന്ത്യൻ ദേശീയതയും


ഇന്ത്യയുടെ ദേശീയതയെയും സാംസ്‌കാരിക ചരിത്രത്തെയും കുറിച്ചുള്ള തർക്കങ്ങൾ മുറുകുന്ന വർത്തമാനകാലത്ത്, ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ജാഗ്രത കുറഞ്ഞുവരുന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് സുനിൽ പി. ഇളയിടവും കവി പി.എൻ. ഗോപീകൃഷ്ണനും. 'വന്ദേമാതരം', 'ജനഗണമന' എന്നീ ഗാനങ്ങളെ മുൻനിർത്തി കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ന്റെ വേദി കഥയിൽ നടന്ന സംവാദത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.

ഭാരതത്തിന്റെ ദേശീയതയെയും സാംസ്കാരിക ബോധത്തെയും ആഴത്തിൽ സ്വാധീനിച്ച രണ്ട് ഗാനങ്ങളാണ് 'ജനഗണമന'യും 'വന്ദേമാതര'വും. രണ്ടു ഗാനങ്ങളുടെയും ചരിത്ര പശ്ചാത്തലവും പ്രാധാന്യവും വേദിയിൽ ആഴത്തിൽ ചർച്ച ചെയ്യപ്പെട്ടു.

വന്ദേമാതരത്തെയും ജനഗണമനയെയും കേവലം ഗാനങ്ങളായല്ല, മറിച്ച് ഇന്ത്യയുടെ വിമോചന ചരിത്രത്തിലെ അടയാളങ്ങളായാണ് കാണേണ്ടത്. എന്നാൽ ഇന്ന് ഇവയെ വൈകാരികമായ വിഭജനത്തിനുള്ള ആയുധങ്ങളാക്കി മാറ്റാനാണ് ചില കപട ദേശീയവാദികൾ ശ്രമിക്കുന്നത്. ചരിത്രപരമായ അറിവില്ലായ്മയാണ് ഇത്തരം തർക്കങ്ങൾ ജനപ്രിയമാകാൻ കാരണമെന്നും ചർച്ച വിലയിരുത്തി.


Related Articles