കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലിന്റെ ഭാഗമായുള്ള Children's Kerala Literature Festival, കഥകളും ചിത്രരചനയും ശില്പശാലകളും നിറഞ്ഞ ഒരു ദിനം Mango വേദിയിൽ കുട്ടികൾക്കായി ഒരുക്കുന്നു. കഥകളെ ‘action’-ലേക്ക് കൊണ്ടുവരുന്ന കഥപറയൽ സെഷനുകൾ മുതൽ ചിത്രരചന, കോമിക് റീഡിങ്, 3D സ്റ്റോറി ബിൽഡിംഗ് വരെയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഇന്നത്തെ ആകർഷണം.
എ. ഖൈറൂനീസ എഴുതിയ കുട്ടികളുടെ പുസ്തകമായ Agassi and the Great Cycle Race നെ ആസ്പദമാക്കിയുള്ള Agassi's great cycle race എന്ന സെഷൻ Stories in action വിഭാഗത്തിൽ രാവിലെ 11.00 മുതൽ 11.35 വരെ നടക്കും. എ. ഖൈറൂനീസ ആണ് ഈ സെഷൻ അവതരിപ്പിക്കുന്നത്.
The Candle does not Give any Heat എന്ന മനു ജോസ് അവതരിപ്പിക്കുന്ന ഒരു storytelling സെഷൻ രാവിലെ 11.40 മുതൽ 12.15 വരെ Mango വേദിയിൽ നടക്കും.
