വെബ് സീരീസ് കാലത്തെ ത്രില്ലർ രചന

KLF

വെബ് സീരീസ് കാലത്തെ ത്രില്ലർ രചന


ലോകം ത്രില്ലർ വെബ്സീരീസുകൾക്ക് പിന്നിൽ പായുമ്പോൾ വായനക്കാരെ പുസ്തകത്തിലെങ്ങനെ പിടിച്ചിരുത്തുന്നു എന്ന ശിവൻ എടമനയുടെ ചോദ്യത്തോട് കൂടിയാണ് കെ. എൽ. എഫ് രണ്ടാം ദിനത്തിൽ വാക്കിന്റെ വേദി ഉണർന്നത്.

വെബ്സീരീസ് കണ്ട് ആസ്വദിച്ച് വായനയ്ക്കായി പുസ്തകം എടുക്കുന്നവനെ മുഴുവൻ വായിപ്പിക്കാൻ ഓരോ എഴുത്തുകാരനും കഴിയണമെന്ന് ആൻഷൈൻ പറഞ്ഞു. വായനക്കാരനെ മുന്നിൽ കണ്ടെഴുതുന്ന രീതിയെ ആൻഷൈൻ പൂർണമായി നിരാകരിക്കുന്നു. വായനക്കാരൻ ചിന്തിക്കുന്നിടത്ത് നിന്നാണ് താൻ എഴുതിതുടങ്ങുന്നത് എന്ന് ആൻഷൈൻ പറഞ്ഞു. ആൻഷൈനിന്റെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് താൻ വായനക്കാരനെ മുമ്പിൽ കണ്ട് അടുത്തപേജിലേക്ക് അവരെ എത്തിക്കാനുള്ള "ഹുക്ക്“ ഇട്ടുകൊണ്ടാണ് എഴുതുന്നതെന്ന് ജ്വാലമുഖി പറഞ്ഞു, തന്റെ പുസ്തകത്തിന്റെ ആദ്യത്തെ വായനക്കാരി താൻ തന്നെയാണെന്നും അതുകൊണ്ട് തന്നെ സംതൃപ്തിപ്പെടുത്തികൊണ്ടാണ് താൻ എഴുത്ത് തുടരുന്നതെന്നും ജ്വാലമുഖി കൂട്ടിച്ചേർത്തു.

മറ്റു പാനലിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രണയനോവലിസ്റ്റായ ജയലക്ഷ്മിയും തന്റെ ഓരോ എഴുത്തും ഒരു ചോദ്യത്തോട് തുടങ്ങി ഒരു ഉത്തരത്തോടെ അവസാനിപ്പിക്കാറുണ്ടെന്നു പറഞ്ഞു. തുടർന്ന് സംസാരിച്ച ബിനു പ്രസന്നനും ഡോ. നിഖിലേഷ് മേനോനും എഴുത്തിൽ ചേർക്കാറുള്ള ഹുക്ക് നെ കുറിച്ച് പറഞ്ഞു. ഡിസിയെ പോലെ, അവജ്ജെഴ്സിനെ പോലെ താൻ കേട്ടുവളർന്ന ലോക്കൽ മിത്തുകളിലൂടെ ഒരു യൂണിവേഴ്സ് ക്രീയേറ്റ് ചെയ്യാനാണ് ബിനു പ്രസന്നൻ ശ്രമിച്ചിട്ടുള്ളത് അവിടെയും വായനക്കാരനെ പിടിച്ചിരുത്തുന്ന ഒരു പൊടികൈ ചേർക്കാൻ മറക്കാറില്ല. ആൻ ഷൈനിന്റെ "മുല" എന്ന കഥാസമാഹാരത്തിന്‍റെ പ്രകാശനവും വാക്ക് വേദിയില്‍ നടന്നു.


Related Articles