''ഇത് വിചിത്രമായ ലോകം, വയസായാൽ മാത്രം കാണാനുള്ളതല്ല നാട്''; വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ച് യുട്യൂബർമാർ

KLF

''ഇത് വിചിത്രമായ ലോകം, വയസായാൽ മാത്രം കാണാനുള്ളതല്ല നാട്''; വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ച് യുട്യൂബർമാർ


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 വേദിയിൽ ട്രാവലർ നാജി നൗഷിയും പ്രശസ്ത കണ്ടന്റ് ക്രിയേറ്റർമാരായ ഗോകുലും ജോയലും (പട്ടി ജോയൽ എന്നറിയപ്പെടുന്ന)—ഡിജിറ്റൽ ക്രിയേറ്റർ ഇക്കണോമിയുടെ സൂക്ഷ്മതകൾ എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടത്തി. ഒരു യൂട്യൂബർ എന്ന നിലയിൽ തങ്ങളുടെ ജീവിതവും തുടക്കക്കാലത്തെ ഓർമ്മകളും ഗോകുലും ജോയലും പങ്കുവെച്ചു. തന്റെ യാത്രാനുഭവങ്ങളെക്കുറിച്ച് നാജിയും സംസാരിച്ചു.

സെഷൻ ആരംഭിച്ചത് ജോയലും ഗോകുലും തങ്ങളുടെ തുടക്കകാലത്തെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടായിരുന്നു. 2021-ലെ കോവിഡ് ലോക്ക്ഡൗൺ സമയത്തെ ബോറടിയിൽ നിന്നാണ് തന്റെ യാത്ര തുടങ്ങിയതെന്ന് ജോയൽ പറഞ്ഞു. ''ഒരു ആഡ് എജൻസിയിലെ 9-ടു-5 ജോലി വിട്ട് പൂർണ്ണ സമയ കണ്ടന്റ് ക്രിയേഷൻ മേഖലയിലേക്ക് മാറിയതോടെ തുടക്കത്തിൽ അമ്മയ്ക്ക് സംശയമുണ്ടായിരുന്നു. പക്ഷേ വരുമാനം വന്ന് തുടങ്ങിയത് മുതൽ അമ്മയാണ് ഏറ്റവും നന്നായി പിന്തുണക്കാൻ തുടങ്ങിയത്”- ജോയൽ തമാശയോടെ പറഞ്ഞു.

ഡിജിറ്റൽ പ്രശസ്തിയുടെ ഇരുണ്ട വശങ്ങളായ പ്ലേ​ഗറിസവും ട്രോളുകളും പാനൽ ചർച്ച ചെയ്തു. തന്റെ കഥാപാത്രങ്ങളും സംഭാഷണങ്ങളും മറ്റൊരു ക്രിയേറ്റർ പകർത്തിയ സംഭവം ഗോകുൽ പങ്കുവെച്ചു. ഈ മേഖലയിൽ ആശയങ്ങൾക്ക് കോപ്പിറൈറ്റ് ഉറപ്പാക്കുന്നത് ബുദ്ധിമുട്ടാണ്, എന്ന് അവർ സമ്മതിച്ചെങ്കിലും തുറന്ന അനുകരണത്തെക്കുറിച്ച് നിരാശ പ്രകടിപ്പിച്ചു.


Related Articles