കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 പതിപ്പിൽ മൂന്നാം ദിവസത്തിന് നിറവേകുന്നതായി children's ബുക്ക് ഇലസ്ട്രേറ്ററും ഡിസൈനറുമായ ഉബിത ലീലയുടെ (Ubitha Leela)സെഷന്. ചിൽഡ്രൻസ് കെ എൽ എഫ് വേദിയിലായിരുന്നു പരിപാടി. Art Exploration: understanding the lives and perspectives of Two Artists എന്നതായിരുന്നു ഈ സെഷനിൽ ചർച്ച ചെയ്യപ്പെട്ടത്. ഫിലിം മേക്കറായ അമിത് ദത്ത എഴുതി, തപോഷി ഘോഷൽ ചിത്രങ്ങൾ നൽകിയ"Ram kumar:Between the lines" എന്ന വർണ മനോഹരമായ പുസ്തകം കാഴ്ചക്കാർക്ക് പരിചയപ്പെടുത്തി കൊണ്ടാണ് ഉബിതാ ലീല സെഷൻ ആരംഭിച്ചത്.
മനുഷ്യമനസുകളിൽ രൂപപ്പെടുകയും പ്രതിഫലിക്കപ്പെടുകയും ചെയ്യുന്ന വ്യത്യസ്ത കാഴചപ്പാടുകളെ ജനങ്ങൾക്ക് മുന്നിൽ ലളിതമായി അവതരിപ്പിക്കുവാൻ ഈ സെഷനിലൂടെ കഴിഞ്ഞു. തുടർന്ന് സെഷനിൽ പങ്കെടുത്തു കൊണ്ടിരുന്ന കുട്ടികളെ വേദിയിലേക്ക് വിളിച്ച്, ചതുരം, ത്രികോണം, വൃത്തം.... തുടങ്ങിയ അടിസ്ഥാന ആകൃതികൾ ഉപയോഗിച്ച് കുട്ടികളുടെ ഭാവനയിൽ ചിത്രങ്ങൾ വരയ്ക്കാൻ ഉബിത ലീല അവസരം നൽകി. ഭാവനയുടെ വഴികളുടെ ആഴവും പരപ്പും അനന്തമായി നീളുന്നതെന്നും കുട്ടികളെ മനസിലാക്കി.
