ഇന്ത്യയുടെ കഥ

KLF

ഇന്ത്യയുടെ കഥ


വർത്തമാനകാല ഇന്ത്യയുടെ പരിച്ഛേദമാണ് അരുന്ധതി റോയിയുടെ 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' എന്ന നോവൽ. ഗുജറാത്ത് കൂട്ടക്കൊല, കശ്മീരിലെ മനുഷ്യാവകാശധ്വംസനം, വർഗീയ കലാപങ്ങൾ... സമീപകാലത്ത് ഇന്ത്യ കണ്ട രാഷ്ട്രീയ അസംബന്ധങ്ങളെല്ലാം ഈ നോവലിൽ വിഷയമാക്കപ്പെടുന്നുണ്ട്. ഭിന്നലിംഗക്കാരിയായ അഞ്ജൂമിൽനിന്നാരംഭിക്കുന്ന കഥ ആട്ടിയോടിക്കപ്പെട്ട, അശരണരായ നിരവധി മനുഷ്യാത്മാക്കളുടെ സങ്കീർണ്ണതകൾ നിറഞ്ഞ ജീവിതത്തിലൂടെ വളർന്നുവരുന്നു. അതിരുകളെക്കുറിച്ചാണ് ഈ നോവൽ. അതിരുകളിൽ കുരുങ്ങിപ്പോയ മനുഷ്യരുടെ കഥ മൗനത്തിന്റെയും ശബ്ദത്തിന്റെയും വ്യത്യസ്തസ്ഥായികളിലാണ് നോവലിസ്റ്റ് പറഞ്ഞുവയ്ക്കുന്നത്. നോവലിനെ മുൻനിർത്തി ഡൽഹി ഐ.ഐ.ടി.യിൽ അധ്യാപികയും സാഹിത്യനിരൂപകയുമായ ദിവ്യ ദ്വിവേദിയും അരുന്ധതി റോയിയും 2018 കേരളലിറ്ററേച്ചർ ഫെസ്റ്റിവലിൽ കോഴിക്കോടുവച്ചു നടത്തിയ സംഭാഷണം.

ദിവ്യ ദ്വിവേദി: ഡൽഹിയിലും ലോകത്തിന്റെ മറ്റു പല സ്ഥലങ്ങളിലും 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' എന്ന നോവൽ അവതരിച്ചപ്പോഴൊക്കെ നോവലിലെ ആദ്യഭാഗത്തുനിന്നാണ് അരുന്ധതി വായിച്ചുതുടങ്ങിയത്. കേരളത്തിലേക്കുള്ള വരവിനെ അടയാളപ്പെടുത്താനെന്നവണ്ണം, മറ്റേതെങ്കിലുമൊരു ഭാഗത്തുനിന്ന് വായന തുടങ്ങാമോ?

അരുന്ധതി റോയി: 'നേറ്റിവിറ്റി' എന്ന മൂന്നാമത്തെ അധ്യായത്തിൽനിന്ന് തുടങ്ങാമെന്നു വിചാരിക്കുന്നു. ഈ നോവലിന്റെ സിരാകേന്ദ്രമാണിതെന്ന് വേണമെങ്കിൽ പറയാം. പാബ്ലോ നെരൂദയുടെ വാക്കുകളാണ് ഈ അധ്യായത്തിന്റെ തലക്കുറിയായി കൊടുത്തിരിക്കുന്നത്: പീഡിപ്പിക്കപ്പെട്ട നഗരങ്ങളിൽ ഏതു മൊഴിയിലാണ് മഴ പെയ്യുന്നത്?


Related Articles