''എന്റെ സിനിമകളിലെ പ്രണയവും വൈകാരിക നിമിഷങ്ങളും ഭാവനയല്ല, സ്വന്തം ജീവിതാനുഭവങ്ങൾ'': ഗൗതം വാസുദേവ് മേനോൻ

KLF

''എന്റെ സിനിമകളിലെ പ്രണയവും വൈകാരിക നിമിഷങ്ങളും ഭാവനയല്ല, സ്വന്തം ജീവിതാനുഭവങ്ങൾ'': ഗൗതം വാസുദേവ് മേനോൻ


തന്റെ സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സ് തുറന്ന് തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ സിനിമ ദാറ്റ് ഫീൽസ് (Cinema that Feels) എന്ന സെക്ഷനിലാണ് ​ഗൗതം മേനോൻ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

തന്റെ സിനിമകളിലെ പ്രണയവും വൈകാരിക നിമിഷങ്ങളും ഭാവനയല്ല, മറിച്ച് സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയാണെന്ന് അദ്ദേഹം പറയുന്നത്. ''എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ സ്ത്രീകളിൽ നിന്നാണ് മിക്ക സ്ത്രീ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നത്. മായ(കാക്ക കാക്ക), ജെസ്സി (വിണ്ണൈതാണ്ടി വരുവായ) തുടങ്ങിയ കഥാപാത്രങ്ങൾ തന്റെ അമ്മയുടെയും സഹോദരിമാരുടെയും സ്വഭാവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. തന്റെ അച്ഛനെപ്പോലെയുള്ള പുരുഷന്മാരെയാണ് താൻ സിനിമകളിൽ അവതരിപ്പിക്കാറുള്ളതെന്നും, അത്തരം പുരുഷന്മാർ യഥാർത്ഥ ജീവിതത്തിൽ ഇല്ലെന്ന വിമർശനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിൽ സംഗീതത്തിന് താൻ നൽകുന്ന വലിയ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തന്റെ 20 സിനിമകളിലായി ഏകദേശം 85 പാട്ടുകളുണ്ട്. അവയിൽ മിക്കവയും കമ്പോസർമാർ നൽകിയ ആദ്യ ട്യൂണുകൾ തന്നെയാണ്. എ.ആർ. റഹ്മാൻ, ഇളയരാജ, ഹാരിസ് ജയരാജ് തുടങ്ങിയ പ്രതിഭകളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.


Related Articles