കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ ആത്മകഥകളിലെ മൗനങ്ങൾ എന്ന പേരിൽ നടന്ന ചർച്ചയിൽ ബാബു എബ്രഹാം, മരിയ റോസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. കെ വി ജ്യോതിഷ് ആയിരുന്നു മോഡറേറ്റർ. ഇരുവരും തങ്ങളുടെ ആത്മകഥാംശമുള്ള പുസ്തകങ്ങളെ കുറിച്ച് സംസാരിച്ചു.
നന്തികുന്നേൽ മേരി എന്ന തന്റെ അമ്മയായിരുന്നു കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തിലെന്ന പോലെ അദ്ദേഹത്തിന്റെ സംസാരത്തിലും നിറഞ്ഞുനിന്നത്. സഭക്കെതിരെ സംസാരിച്ചു എന്ന് വിമർശിച്ചവർക്ക് മറുപടിയായി താൻ സഭയെ എതിർക്കുകയല്ല മറിച്ച് സഭയും ക്രിസ്തുവും തമ്മിലുള്ള അന്തരത്തെയാണെതിർക്കുന്നത് എന്നാണ് മറുപടി നൽകിയത്.
നീണ്ട 25 വർഷത്തെ ജീവിതത്തിന് ശേഷം, മതമെന്നത് പുരുഷൻ സ്ത്രീകൾക്കുമേൽ ഉണ്ടാക്കിയെടുത്ത ഒരു കൺസെപ്റ്റ് മാത്രമാണെന്ന് മനസ്സിലാക്കുന്നതായി മരിയ പറയുന്നു. അതാണ് താൻ മതം വിട്ടതെന്നും മതം തന്നെ വിട്ടതെന്നും മരിയ കൂട്ടിച്ചേർത്തു. ഗ്രേറ്റ് സൈലൻസ് എന്ന സഭയിൽ കേട്ട വാക്കുകളല്ല മറിച്ച് ബ്രേക്ക് ദ സൈലൻസ് ബ്രേക്ക് ദ സ്റ്റോറി എന്നാണ് മരിയക്ക് കാണികളോട് പറയാനുള്ളത്.
