ഇന്ത്യയുടെ കണ്ടെത്തൽ

KLF

ഇന്ത്യയുടെ കണ്ടെത്തൽ


വഹർലാൽ നെഹ്‌റുവിനെപ്പറ്റിയുള്ള എന്റെ പുസ്തകം ഏകദേശം പതിനഞ്ചുവർഷം മുമ്പ് ഞാൻ എഴുതിയപ്പോൾ എൻ.ഡി.എ. സർക്കാർ ആയിരുന്നു അധികാരത്തിൽ ഉണ്ടായിരുന്നത്.

ആ സർക്കാരിലെ പലരും നെഹ്‌റുവിന്റെ വിമർശകരായിരുന്നു. ഇപ്പോൾ അത്തരം വിമർശനങ്ങൾ കുറെക്കൂടി രൂക്ഷമാണ്. ഇന്നു ഭരണത്തിലുള്ള സർക്കാർ, നെഹ്‌റുവിന്റെ സങ്കല്പങ്ങളും അദ്ദേഹം വളർത്തിക്കൊണ്ടുവന്ന മൂല്യങ്ങളും അപ്പാടെ തകിടംമറിക്കാൻ നോക്കുന്നവരാണ്. ഇത്തരമൊരു സാഹചര്യത്തിൽ നെഹ്‌റുവിന്റെ ആശയപ്രപഞ്ചത്തെയും ചിന്തകളെയും പ്രവർത്തനങ്ങളെയുംപറ്റി കൂടുതൽ ഊന്നിപ്പറയേണ്ടുന്നത് ആവശ്യമായി വരുന്നു.

എന്റെ പുസ്തകത്തിലെ ഒരു ചെറിയ ഭാഗം വായിച്ചുകൊണ്ടു നമുക്കു തുടങ്ങാം. പുസ്തകത്തിന്റെ ആമുഖത്തിൽ ഞാനെഴുതി: സത്യത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ അനിതരസാധാരണമായ ജീവിതവും, പ്രവർത്തനങ്ങളും ഓരോ ഇന്ത്യക്കാരന്റെകൂടി ഭാഗധേയമാണ്. ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്നതിൽ നെഹ്‌റുവിന്റെ വ്യക്തിപ്രഭാവവും പ്രവർത്തനങ്ങളും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ഒരുപക്ഷേ, ഓരോ തവണയും പുനഃപരിശോധിക്കേണ്ടുന്ന ഒന്നല്ല. ഒരുപക്ഷേ, അദ്ദേഹത്തിന്റെ നിലപാടുകളോടെല്ലാം നമുക്കു യോജിക്കാൻ കഴിയുകയില്ല എന്നു വരികിലും അവയെല്ലാം നമ്മൾ ഇന്ത്യാക്കാരെ സംബന്ധിക്കുന്നതുതന്നെയാണ്. നമ്മൾ ഇന്ത്യാക്കാർ നമ്മുടെ നേട്ടങ്ങളിലും കോട്ടങ്ങളിലും നെഹ്‌റുവിനോട് കടപ്പെട്ടിരിക്കുന്നു.


Related Articles