സാംസ്കാരിക നഗരിയെ ആവേശത്തിലാഴ്ത്തി കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ന് ഇന്ന് തുടക്കമായി. ലോകമെമ്പാടുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന ഈ അക്ഷരോത്സവത്തിൽ നാളെ ലോകപ്രശസ്ത എഴുത്തുകാരന് സൽമാൻ റുഷ്ദി അതിഥിയായെത്തും. ഡോ. ശശി തരൂർ എംപിക്ക് ഒപ്പം ഓണ്‍ലൈനായാണ് സൽമാൻ റുഷ്ദി വേദി പങ്കിടുന്നത്.
'വിക്ടറി സിറ്റി ആൻഡ് നൈഫ്' എന്ന സെക്ഷനില്‍ സൽമാൻ റുഷ്ദി സംസാരിക്കും. ലോകസാഹിത്യത്തിലെ രണ്ട് വൻമരങ്ങൾ ഒന്നിക്കുന്ന ഈ സെഷൻ ഇത്തവണത്തെ ഫെസ്റ്റിവലിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായിരിക്കും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ എഴുത്തോല വേദിയിൽ നാളെ (23-01-2026) വൈകിട്ട് ഏഴ് മുതൽ എട്ട് മണി വരെയാണ് പരിപാടി നടക്കുക.
