മനുഷ്യരുടെ മനസ്സിനെ മാറ്റാനുള്ള ശക്തി സാഹിത്യത്തിനുണ്ടെന്ന് വിശ്വസിക്കുന്നെന്നും ഹൃദയത്തോട് സംവദിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നത് സൃഷ്ടിപരമായ ചിന്തയെ വളർത്തുമെന്നും ജാപ്പനീസ് എഴുത്തുകാരൻ സതോഷി യാഗിസാവ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'Days at the Morisaki Bookshop' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ്യ ദേവി മോഡറേറ്ററായ വേദിയിൽ ലിനെറ്റെർ ഡയസ് പരിഭാഷകയായി എത്തി.
സാഹിത്യത്തിന് മനുഷ്യരുടെ മനസ്സിനെ മാറ്റാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നതായി യഗിസാവ പറഞ്ഞു. പുസ്തകങ്ങളിലൂടെ ആശ്വാസവും സന്തോഷവും കണ്ടെത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹൃദയത്തോട് സംസാരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നത് സൃഷ്ടിപരമായ ചിന്തയെ വളർത്തും. Days at the Morisaki Bookshop കഥയിലെ പ്രധാന കഥാപാത്രമായ തകാബോ (Takabo) കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ തന്റെ വികാരങ്ങൾ തുറന്നു പറയാൻ പഠിക്കുകയാണ്.
Days at the Morisaki Bookshop എന്ന പുസ്തകത്തെ പല വായനക്കാരും ആശ്വാസം നൽകുന്ന ഒരു വായനയായാണ് കണ്ടത്. വായനക്കാരുടെ മനസ്സിന് സമാധാനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുസ്തകം എഴുതിയതെന്നും കൂടുതൽ ആളുകൾക്ക് വായിക്കാൻ കഴിയുന്ന വിധത്തിൽ ലളിതമായ ഭാഷ ഉപയോഗിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുവ എഴുത്തുകാർ ട്രെൻഡുകളെയോ വേഗത്തിൽ കിട്ടുന്ന വിജയത്തെയോ പിന്തുടരാതെ, സ്വന്തം ശബ്ദത്തോട് സത്യസന്ധമായി തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
