മോറിസാക്കി ബുക്ക്ഷോപ്പിന്റെ സ്രഷ്ടാവ് സതോഷി യാഗിസാവ കെഎല്‍എഫില്‍

KLF

മോറിസാക്കി ബുക്ക്ഷോപ്പിന്റെ സ്രഷ്ടാവ് സതോഷി യാഗിസാവ കെഎല്‍എഫില്‍


ജാപ്പനീസ് സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരന്‍ സതോഷി യാഗിസാവ ഒന്‍പതാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (KLF 2026) പങ്കെടുക്കാനെത്തും. മോറിസാക്കി ബുക്ക്ഷോപ്പ് പരമ്പരയുടെ (Morisaki Bookshop Series) സ്രഷ്ടാവെന്ന നിലയില്‍ ലോകം മുഴുവനുമുള്ള കൗമാരക്കാരിലും യുവാക്കള്‍ക്കിടയിലും ശ്രദ്ധേയനാണ് യാഗിസാവ.

കെഎല്‍എഫ് 2026-ലെ ജനുവരി 23, 24 തീയതികളില്‍ നടക്കുന്ന സെഷനുകളിലാണ് സതോഷി യാഗിസാവ പങ്കെടുക്കുന്നത്. ജനുവരി 23-ന് തൂലിക വേദിയില്‍ വൈകിട്ട് ഏഴ് മണി മുതല്‍ എട്ട് മണി വരെയുള്ള 'Days At The Morisaki Bookshop' എന്ന സെഷനില്‍ യാഗിസാവ സംസാരിക്കും. ഈ സെഷന്റെ മോഡറേറ്റര്‍ മുന്‍ മിസ് കേരളയും അക്കാദമിക്കുമായമള്‍ട്ടി ഡിസിപ്ലിനറി പ്രൊഫഷണല്‍ നവ്യ ഡേവി ആണ്.

ജനുവരി 24-ന് ഗ്രന്ഥം വേദിയില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഒന്നര വരെയുള്ള 'Days At The Torunka Cafe' എന്ന സെഷനിലും യാഗിസാവ ഉണ്ടാവും. ഈ സെഷന്റെ മോഡറേറ്റര്‍ എഴുത്തുകാരന്‍ അമല്‍ പിരപ്പന്‍കോട് ആണ്.


Related Articles