ഒരു രാഷ്ട്രപതിയും ഇതുവരെ സ്വയം പൊതുമാപ്പ് നൽകിയിട്ടില്ല

KLF

ഒരു രാഷ്ട്രപതിയും ഇതുവരെ സ്വയം പൊതുമാപ്പ് നൽകിയിട്ടില്ല


2026 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ 9-ാം പതിപ്പിൽ വേദി തൂലികയിൽ 'ഒരു രാഷ്ട്രപതിയും ഇതുവരെ സ്വയം പൊതുമാപ്പ് നൽകിയിട്ടില്ല' എന്ന വിഷയത്തിൽ പ്രശസ്ത അഭിഭാഷകനായ സായികൃഷ്ണ പ്രകാശും എഴുത്തുകാരിയായ ശർമിള സെന്നും സംസാരിച്ചു. സായികൃഷ്ണ പ്രകാശിന്‍റെ പ്രസിഡൻഷ്യൽ പാർഡൺ (Presidential Pardon) എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച.

Presidential Pardon എന്താണെന്നും, അധികാരം ആരുടെ കയ്യിലാണെന്നും ചർച്ച ചെയ്താണ് സെഷൻ ആരംഭിച്ചത്. ഇന്ത്യയിലെയും യു എസിലെയും അധികാരത്തിൽ ഉള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

പ്രസിഡൻഷ്യൽ പാർഡൺ എന്ന അധികാരത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ മുതൽ ഫ്രാൻസിലെയും സ്പെയ്നിലെയും അധികാരം കുറഞ്ഞുവരുന്നൊണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വരെ കാണികളില്‍ നിന്ന് ഉയര്‍ന്നു.


Related Articles