കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ 2026; രജിസ്ട്രേഷൻ ആരംഭിച്ചു

KLF

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ 2026; രജിസ്ട്രേഷൻ ആരംഭിച്ചു


ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കെ.എൽ.എഫ് ഒൻപതാം പതിപ്പ് 2026 ജനുവരി 22, 23, 24, 25 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.keralaliteraturefestival.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കെഎൽഎഫിൽ കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങൾ ചർച്ചയാകും. കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. നൊബേൽ, ബുക്കർ പുസ്കാര ജേതാക്കൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും സാമൂഹിക സാസ്കാരിക മേഖലകളിലെ പ്രമുഖരും മേളയുടെ ഭാ​ഗമാകും. കുട്ടികൾക്കായി ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റിവലും കെഎൽഎഫിന്റെ ഭാ​ഗമായി നടക്കും.

കെ എൽ എഫിന്റെ ഭാ​ഗമായി നടത്തുന്ന കേരള സാഹിത്യോത്സവം നോവൽ മത്സരത്തിലേക്ക് ഈ മാസം 30 വരെ രചനകൾ അയയ്ക്കാം. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാള നോവലുകളാണ് മത്സരത്തിന് പരി​ഗണിക്കുന്നത്.


Related Articles