''മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത് ബന്ധുവീടുകൾ സന്ദർശിക്കുന്ന മനോഭാവത്തോടെ'': പ്രഫ. റ്റി ജെ ജോസഫ്

KLF

''മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത് ബന്ധുവീടുകൾ സന്ദർശിക്കുന്ന മനോഭാവത്തോടെ'': പ്രഫ. റ്റി ജെ ജോസഫ്


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026-ൽ, എഴുതാത്ത യാത്രകൾ എന്ന വിഷയത്തിൽ അനുഭവങ്ങൾ പങ്കുവെച്ച് എഴുത്തുകാരായ പ്രഫ. റ്റിജെ ജോസഫ്, ​ഗായത്രി അരുൺ, മിത്ര സതീഷ്, നിസാർ ഇൽത്തുമിഷ് എന്നിവര്‍. ഡോ. മുനീർ ഹുസൈൻ ആയിരുന്നു ഈ ചർച്ചയുടെ മോഡറേറ്റർ.

നമ്മുടെ യാത്രാനുഭവങ്ങളുടെ കുറഞ്ഞത് ഒരു ശതമാനം മാത്രമേ നമുക്ക് മറ്റുള്ളവരിലേക്ക് പങ്കുവെക്കാൻ സാധിക്കുകയുള്ളൂ എന്നാണ് എഴുത്തുകാരിയും അഭിനേത്രിയുമായ ഗായത്രി അരുൺ പറയുന്നത്. ഒരു നടി എന്ന നിലയിലുള്ള യാത്രയും വിനോദയാത്രയും തമ്മിൽ ഏറെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നും അവർ അഭിപ്രായപ്പെട്ടു.

പല പ്രതിസന്ധികളെയും അവസരങ്ങളാക്കിയുള്ള യാത്രയാണ് മിത്ര സതീഷിൻ്റേത്. എല്ലാ യാത്രകളും എഴുതാനുള്ളതല്ല, ചിലത് നമ്മുടെ ഉള്ളിൽ തന്നെ വെക്കാനുള്ളതാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അവർ അൻ്റാർട്ടിക്കയിലും ഉഗാണ്ടെയിലും പോയ അനുഭവങ്ങൾ പങ്കുവെച്ചു.


Related Articles