ഒരാളുമായി പ്രണയത്തിലായി എന്ന കാരണത്താൽ മറ്റൊരാളെ പ്രണയിക്കുന്നത് നിർത്തേണ്ടതില്ല; ചർച്ചയായി പോളിയാമറി

KLF

ഒരാളുമായി പ്രണയത്തിലായി എന്ന കാരണത്താൽ മറ്റൊരാളെ പ്രണയിക്കുന്നത് നിർത്തേണ്ടതില്ല; ചർച്ചയായി പോളിയാമറി


മറ്റൊരാളുമായി പ്രണയത്തിലായി എന്ന കാരണത്താൽ ഒരാളെ പ്രണയിക്കുന്നത് നിർത്തേണ്ടതില്ലെന്ന് എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ അരുന്ധതി ഘോഷ്. പോളിയാമറി (ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലർത്തൽ) ചർച്ചയായ കെ എൽ എഫ് വേദിയിൽ Many Hearts, Across Time: Polyamory in India എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. സഞ്ജന രാമചന്ദ്രൻ മോഡറേറ്ററായ സെഷനിൽ എഴുത്തുകാരൻ എതിരൻ കതിരവനും സന്നിഹിതനായിരുന്നു.

സമൂഹം പതിവായി അംഗീകരിച്ചു വരുന്ന ഏകപത്നി (Monogamy)പ്രണയധാരണകളെ ചോദ്യം ചെയ്യുന്ന ചർച്ചയായിരുന്നു വേദിയിൽ നടന്നത്. പ്രണയം എങ്ങനെയാകണം എന്ന ഉറച്ച ധാരണകളെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു ചർച്ചകൾ. സഞ്ജന തന്റെ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ച് സംവാദത്തിന് തുടക്കം കുറിച്ചപ്പോൾ അരുന്ധതി, പോളിയാമറിയെ (Polyamory) ഒരേസമയം ഒന്നിലധികം ആളുകളെ സ്നേഹിക്കാൻ കഴിയുന്ന, സത്യസന്ധതയും പരസ്പര സമ്മതവും അടിസ്ഥാനമാക്കിയ ബന്ധരീതിയായി വിശദീകരിച്ചു.

സമ്മതത്തോടെയും സുതാര്യതയോടെയും ഒന്നിലധികം വ്യക്തികളുമായി വൈകാരികവും പ്രണയപരവുമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനെയാണ് പോളിയാമറി എന്ന് വിശേഷിപ്പിക്കുന്നതെന്ന് അരുന്ധതി ഘോഷ് വ്യക്തമാക്കി. ഒരാളുമായി പ്രണയത്തിലായതു കൊണ്ട് മറ്റൊരാളെ പ്രണയിക്കുന്നത് നിർത്തേണ്ടതില്ല. പോളിയാമറി എന്നത് ലൈംഗികസ്വാതന്ത്ര്യത്തെക്കുറിച്ച് അല്ലെന്നും വൈകാരിക സത്യസന്ധതയെക്കുറിച്ചാണെന്നും അവർ പറഞ്ഞു.


Related Articles