എഴുത്തിന്റെ ഭൂമിയിലെ രാഷ്ട്രീയാതിർത്തികൾ

KLF

എഴുത്തിന്റെ ഭൂമിയിലെ രാഷ്ട്രീയാതിർത്തികൾ


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ എഴുത്തിന്റെ ഭൂമികയിലെ രാഷ്ട്രീയാതിർത്തികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സംവാദത്തിൽ അശോകൻ ചരുവിലും വിനോയ് തോമസും പങ്കെടുത്ത് സംസാരിച്ചു. എഴുത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ ആസ്പദമാക്കി നടത്തിയ സംവാദത്തിൽ എഴുത്ത് സമൂഹത്തോടും രാഷ്ട്രീയ സാഹചര്യങ്ങളോടും എങ്ങനെ ഇടപെടുന്നു എന്ന് ചർച്ച ചെയ്തു.

അശോകൻ ചരുവിൽ തന്റെ കാട്ടൂർക്കടവ് എന്ന കൃതിയെയും അതിലെ പ്രധാന കഥാപാത്രങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു. നോവലിലെ കഥാപാത്രങ്ങൾ സമകാലിക സാമൂഹിക യാഥാർത്ഥ്യങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതും സംവാദത്തിൽ ഉയർന്നു വന്നു.

സമൂഹത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും ചർച്ച ചെയ്യുകയുണ്ടായി. ഇന്ന് സോഷ്യൽ മീഡിയ അഭിപ്രായ പ്രകടനത്തിനുള്ള ഒരു പ്രധാന വേദിയായി മാറിയതോടൊപ്പം അധിക്ഷേപങ്ങളും വിമർശനങ്ങളും നേരിടേണ്ടി വരുന്ന ഇടമായിട്ടാണ് പലരും കാണുന്നതെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, സാമൂഹിക വിഷയങ്ങൾ ഉയർത്തിക്കാട്ടാനും പ്രതികരിക്കാനും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.


Related Articles