ഗാന്ധിയെ തൊട്ട കവിതകൾ

KLF

ഗാന്ധിയെ തൊട്ട കവിതകൾ


ഗാന്ധിയോർമ്മകളാലും കവിതകളാലും സമ്പന്നമായിരുന്നു കെഎല്‍എഫിലെ വാക്ക് വേദിയിലെ ഒരു സെഷൻ. ആദ്യകാലത്ത് ഗാന്ധി ഒരു മഹാനായും പിന്നീടൊരു ആശയമായും ശേഷമൊരു രൂപകമായുമാണ് മലയാളകവിതയിൽ നിറഞ്ഞു നിന്നത് എന്നൊരു ആമുഖം നൽകിയാണ് അനിത തമ്പി സെഷൻ തുടങ്ങിയത്. സച്ചിദാനന്ദൻ, പി. കെ ഗോപികൃഷ്ണൻ, അൻവർ അലി എന്നിവരായിരുന്നു ഗാന്ധി കവിതകൾ പങ്കുവെച്ചത്.

തന്റെ ആദ്യകാല കവിതകളിൽ ഗാന്ധിയെ നിരസിക്കുന്ന ഒരു ശീലം തനിക്കുണ്ടായിരുന്നെന്നും പിന്നീട് താൻ ഗാന്ധിയെ സ്വതന്ത്രമായി കാണാൻ തുടങ്ങിയെന്നും ഇപ്പോൾ ഗാന്ധി തനിക്കൊരു മാതൃകയാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഗാന്ധിയും കവിതയും, ഗാന്ധിയുടെ വസ്തുക്കൾ എന്നീ കവിതകൾ അദ്ദേഹം വായിച്ചു.

അൻവർ അലി ഗാന്ധിയോട് തനിക്കുള്ള വൈകാരിക അടുപ്പത്തെ പറ്റിയാണ് പറഞ്ഞത്. ആ വൈകാരിക അടുപ്പമാണ് അദ്ദേഹത്തെ ഗാന്ധിയെ തൊടാൻ കൊതിച്ച ഗാന്ധിതൊടല്‍മാലയിലേക്കെത്തിച്ചത്. പി. കെ ഗോപികൃഷ്ണൻ, അദ്ദേഹം തിരിച്ചറിഞ്ഞ അവസാനകാല ഗാന്ധിയെ കുറിച്ച് പരാമർശിക്കുന്ന 1948 ജനുവരി 30 എന്ന കവിത വായിച്ചു. അവസാനകാല ഗാന്ധിയെ തിരിച്ചറിയേണ്ടതിനുള്ള, പാടി പുകഴ്ത്തേണ്ടതിനുള്ള ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു.


Related Articles