'As a country, we are failing the children who are suffering by not talking about them.'
'ഒരു രാജ്യം എന്ന നിലയില്‍ കഷ്ടപ്പെടുന്ന കുട്ടികളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത്, നമ്മള് അവരെ പരാജയപ്പെടുത്തുന്നതിന് തുല്യമാണ്.' എന്നു പറഞ്ഞുകൊണ്ടാണ് ഒന്‍പതാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എഴുത്തുകാരി പരോ ആനന്ദ് സംസാരിച്ചു തുടങ്ങിയത്. കെഎല്‍എഫ് 2026-ലെ തൂലിക വേദിയില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള സെഷനില്‍ How dark is too dark എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പരോ ആനന്ദ്.
എല്ലാ വിഷയങ്ങളും കുട്ടികള്‍ക്ക് അനുയോജ്യമാണോ? എന്ന് സംസാരിച്ചു തുടങ്ങിയ പാരോ ആനന്ദ്, തന്റെ 'No guns at my son's funeral' എന്ന പുസ്തകവുമായി ബന്ധപ്പെട്ട അനുഭവങ്ങളും കുട്ടികളോട് പങ്കുവെച്ചു. ഈ പുസ്തകം കുട്ടികളുടെ ഇടയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണോ എന്ന ചോദ്യം പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നിരുന്നു. പൊതുവെ സമൂഹത്തില്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങള്‍ എങ്ങനെ കുട്ടികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അത് അവരില്‍ ഉണ്ടാക്കുന്ന സാമൂഹിക അവബോധത്തിന്റെ ആവശ്യകതെയെ പറ്റിയും പരോ ഊന്നിപറഞ്ഞു.
