"നമുക്ക് മുന്നേ പ്രകൃതി ഇവിടെ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവണം"

KLF

"നമുക്ക് മുന്നേ പ്രകൃതി ഇവിടെ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവണം"


"Nature were here before us"- Neha Sinha

"നമുക്ക് മുന്നേ പ്രകൃതി ഇവിടെ ഉണ്ടായിരുന്നു"- 2026 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അവസാനദിനത്തിൽ വേദി രണ്ട്, തൂലികയിൽ പ്രശസ്ത ജീവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ നേഹ സിൻഹ പറഞ്ഞ വാക്കുകളാണിത്. Wild capital എന്ന ഈ സെഷന്റെ മോഡറേറ്റർ ഫോറെസ്റ്റ് ഓഫീസറും എഴുത്തുകാരനുമായ രാജു കെ ഫ്രാൻസിസ് ആയിരുന്നു. നേഹയുടെ പുസ്തകമായ Wild Capital നെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ച മുന്നോട്ടു പോയത്. 10 വർഷത്തെ നിരീക്ഷണങ്ങളിലൂടെയാണ് ഈ പുസ്തകത്തിലേക്ക് എത്തിയതെന്ന് അവർ പറഞ്ഞു. പ്രകൃതിയെ ചേർത്ത് നിർത്തേണ്ടതിന്റെ പ്രാധാന്യവും, മനുഷ്യനും പ്രകൃതിയും സഹവസിക്കേണ്ടതിന്റെ പ്രാധാന്യവും ഓർമിപ്പിച്ചു.

തന്റെ പുസ്തകത്തിന്റെ പുറംചട്ടയിൽ എങ്ങനെയാണ് താൻ ഡൽഹിയെയും പ്രകൃതിയെയും ചേർത്ത് വച്ചിരിക്കുന്നത് എന്നും അവര്‍ വിശദീകരിച്ചു. നമ്മുക്ക് ചുറ്റും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗങ്ങളെ (species) കുറിച്ച് ഓർക്കണമെങ്കിൽ ആദ്യം അവയെ അറിയണം. അമ്മയടക്കം എങ്ങനെയാണ് ചുറ്റുമുള്ളവർ തന്നെ പിന്തുണച്ചത് എന്നും നേഹ സിൻഹ പറയുകയുണ്ടായി. എങ്ങനെയാണ് മനുഷ്യനിർമ്മിത വെളിച്ചം മറ്റു ജീവജാലങ്ങളെ ബാധിക്കുന്നത് എന്നും അവര്‍ വിവരിക്കുകയുണ്ടായി. ഇന്ത്യക്കാർ എന്നും പ്രകൃതിയോടിണങ്ങി ജീവിച്ചവരാണെന്നും എന്നാൽ ആ ജീവിതരീതി നാം മറന്നുപോയതാണ് പ്രശ്നമെന്നും പ്രേക്ഷരെ ഓർമിപ്പിച്ചുകൊണ്ട് സെഷൻ അവസാനിച്ചു.


Related Articles