“ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് നോക്കാൻ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന സമയം അവൻ വീണ്ടും വീണ്ടും തോൽക്കുമ്പോഴും, ഏറ്റവും ധീരമായ ആഹ്വാനം കൊണ്ടവൻ ആ തോൽവിയെ നേരിടുമ്പോഴുമാണ് ”
ഗാന്ധിയൻ തത്വശാസ്ത്രത്തെയും വിഭജനകാലത്തെ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തെയും ആസ്പദമാക്കി മനേഷ് ഫിറാഖ് ഭട്ടചാർജി രചിച്ച, Gandhi: The End of Non-Violence എന്ന പുഷ്തകത്തെക്കുറിച്ച് നാരായണി ബസുമായി KLF 2026 ന്റെ വേദിയിൽ സംഭാഷണം നടത്തിയ സംഭാഷണത്തിന്റെ ചുരുക്കം.
ഗാന്ധി എന്ന വ്യക്തി മനാഷിൽ സ്വാധീനം ചെലുത്തിതുടങ്ങുന്നത് എല്ലാവരെയും പോലെ കോളേജ് കാലഘട്ടത്തിലാണ്. അദ്ദേഹത്തിന്റെ പി.എച്. ഡി പ്രബന്ധത്തിൽ ഗാന്ധിയേയും നെഹ്റുവിനെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം ആ സ്വാധീനത്തെ പ്രതിഫലിപ്പിച്ചു. ദി എൻഡ് The End എന്ന അദ്ദേഹത്തിന്റെ പുസ്കത്തിലെ വിവാദപരാമർശത്തകുറിചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി അത് ഗാന്ധിയുടെ ചിന്തകളിൽ നിന്ന് തന്നെ ഉത്ഭവിച്ചതാണ് എന്നായിരുന്നു. തന്റെ പുസ്തകത്തിന്റെ പശ്ചാത്തലമായി 1946-1948 വരെയുള്ള വർഷങ്ങൾ തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം വിഭജനം തന്നെയായിരുന്നു. ഏറെ ചർച്ചചെയ്യപ്പെട്ട 'Politicalising', Politicizing' എന്ന വാക്കുകളുടെ ഉപയോഗത്തെ പറ്റി മനേഷ് വിശദമായി സംസാരിച്ചു. മതം രാഷ്ട്രീയം എന്നിവ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നവയാണ് രണ്ടിനെയും രണ്ടിൽ നിന്നും വേർതിരിക്കാനാവില്ല അതുകൊണ്ട് മതത്തെ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്കുതകുന്ന ഒരു ഉപകരണമാക്കാൻ മനാഷ് ആവശ്യപ്പെടുന്നു
