"ഏറ്റവും പ്രയാസമേറിയ പാതകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഏറ്റവും നല്ല മനുഷ്യരെ ലഭിക്കുന്നത്": റിമ കല്ലിങ്കല്‍

KLF

"ഏറ്റവും പ്രയാസമേറിയ പാതകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഏറ്റവും നല്ല മനുഷ്യരെ ലഭിക്കുന്നത്": റിമ കല്ലിങ്കല്‍


തന്റെ നൃത്തയാത്രയെക്കുറിച്ചും കരിയറിലെ നിർണ്ണായകമായ വഴിത്തിരിവുകളെക്കുറിച്ചും പറഞ്ഞ് നടി റിമ കല്ലിങ്കൽ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ (KLF) സെഷനില്‍ തന്റെ കലാജീവിതത്തിലെ പ്രധാന ഏടുകളെക്കുറിച്ചും റിമ കല്ലിങ്കൽ മനസ്സ് തുറന്നു. ബാംഗ്ലൂരിലെ തന്റെ കോളേജ് കാലഘട്ടം മുതൽ നൃത്തത്തെ ഗൗരവമായി എടുത്തു തുടങ്ങിയതു വരെയുള്ള യാത്രയാണ് അവർ പ്രധാനമായും പങ്കുവെച്ചത്.

ബാംഗ്ലൂരിൽ പഠിക്കുന്ന കാലത്താണ് റിമ തന്റെ നൃത്ത കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ മയൂരി ഉപാധ്യായയെ കണ്ടുമുട്ടുന്നത്. കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി റിമ ഇതിനെ കാണുന്നു. വീട്ടുകാർ റിമയെ എം.ബി.എ (MBA) പരിശീലനത്തിനായിരുന്നു അയച്ചത്. എന്നാൽ ആദ്യ ക്ലാസ്സിൽ ഇരിക്കുമ്പോൾ തന്നെ ഇത് തന്റെ വഴിയല്ലെന്ന് റിമ തിരിച്ചറിഞ്ഞു. തുടർന്ന് മയൂരിയെ വിളിച്ച് നൃത്തം തന്റെ കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

തന്റെ ഏറ്റവും പുതിയ കലാവിഷ്കാരമായ 'നെയ്ത്ത്' (Neithu) രൂപപ്പെട്ടതിനെക്കുറിച്ച് റീമ വിശദീകരിച്ചു. നെയ്ത്തുകാരുടെ താളത്തിൽ നിന്നാണ് ആ നൃത്തത്തിന്റെ സംഗീതവും ചലനങ്ങളും ഉണ്ടായത്. നൂലുകളിൽ പശ തേയ്ക്കുന്ന നെയ്ത്തുകാരന്റെ താളം തന്റെ നൃത്തത്തിന്റെ ഭാഗമായി മാറിയതിനെക്കുറിച്ച് അവർ ആവേശത്തോടെ സംസാരിച്ചു.


Related Articles