കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ കുടുംബവും സ്ത്രീയും: അധികാരബന്ധങ്ങളെ ചോദ്യം ചെയ്യുന്ന പഠനം എന്ന വിഷയത്തിൽ ജെ. ദേവികയും അനാമികയും ചേർന്ന് രചിച്ച “ The quite cost of being a women: exploring lives and being in kerala” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പ്രത്യേക ചർച്ച നടന്നു. ഡോ. സജിത എം എ ആയിരുന്നു മോഡറേറ്റർ.
ആശയസമ്പന്നവും ചിന്താപ്രേരകവുമായ ഈ പുസ്തകം കേരളത്തിലെ അനൗപചാരിക മേഖലയിലെ സ്ത്രീ തൊഴിലാളികളുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ച് അധ്യായങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ കൃതി, മലയാളി കുടുംബഘടന, അധികാരം, ലിംഗവ്യവസ്ഥ, ഫെമിനിസം തുടങ്ങിയ വിഷയങ്ങളെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നു.
2006 മുതൽ 2026 വരെ നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായാണ് സ്ത്രീകളുടെ ശബ്ദത്തെ പ്രതിനിധികരിക്കുന്ന ഈ പുസ്തകം തയാറായത്. പുസ്തകത്തിലെ ആദ്യ അധ്യായമായ "A Killjoy Critique of the Malayali Family” രണ്ടാം അധ്യായമായ “The Malayali Family and Power” കുടുംബത്തിനുള്ളിലെ അധികാരബന്ധങ്ങളെ വിശദമായി പരിശോധിക്കുന്നു.
