കോഴിക്കോടന്‍ സാഹിത്യവും കോട്ടയം സാഹിത്യവും

KLF

കോഴിക്കോടന്‍ സാഹിത്യവും കോട്ടയം സാഹിത്യവും


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒന്‍പതാം പതിപ്പില്‍ ഇന്ന് “മീനച്ചിലാറിൻ്റെ തീരത്തെ കഥകൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ എഴുത്തുകാരൻ എസ്. ഹരീഷും ചരിത്ര ഗവേഷകനായ വിനിൽ പോളും പങ്കെടുത്ത് സംസാരിച്ചു. കോട്ടയം എന്ന പ്രദേശത്തിന്റെ സാഹിത്യവും സാമൂഹിക വേരുകളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു.

എന്തുകൊണ്ടാണ് കോട്ടയം കഥകകളിൽ അതിരൂക്ഷമായ വികാരപ്രകടനങ്ങളില്ലാത്തതെന്നും മീനച്ചിലാർ നദിയുടെ പ്രവാഹവുമായി അതിന്റെ ചരിത്രം എത്രത്തോളം ചേർന്നിരിക്കുന്നുവെന്നുമുള്ള ചിന്തകളിലേക്ക് ചര്‍ച്ച വായനക്കാരുടെ ശ്രദ്ധ തിരിച്ചു.

നോവലിസ്റ്റ് എസ്. ഹരീഷ്, കോട്ടയം–മീനച്ചിൽ പ്രദേശത്തുനിന്നുള്ള എഴുത്തുകാരിൽ കാണുന്ന ഒരു പ്രത്യേക സ്വഭാവത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി. കാരൂർ നീലകണ്ഠപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി തുടങ്ങിയ പ്രമുഖരെ ഉദാഹരണമായി പറഞ്ഞുകൊണ്ട്, കോഴിക്കോട് സാഹിത്യസംസ്കാരത്തിൽ കാണുന്ന ആഘോഷാത്മകവും റൊമാന്റിക് സ്വഭാവവുമെല്ലാം കോട്ടയം എഴുത്തുകളിൽ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.


Related Articles