കോഴിക്കോട് എത്തുന്നു; ബുക്കര്‍ പ്രൈസ് ഫൈനലിസ്റ്റ് ഉള്‍പ്പടെയുള്ള സ്പാനിഷ് എഴുത്തുകാര്‍

KLF

കോഴിക്കോട് എത്തുന്നു; ബുക്കര്‍ പ്രൈസ് ഫൈനലിസ്റ്റ് ഉള്‍പ്പടെയുള്ള സ്പാനിഷ് എഴുത്തുകാര്‍


സ്പാനിഷ് സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026-ല്‍ പങ്കെടുക്കാനെത്തുന്നു. പ്രശസ്ത സ്പാനിഷ് എഴുത്തുകാരായ ഇഗ്‌നാസിയോ ഗാര്‍സിയ (Ignacio Garcíal), ഗബ്രിയേല യ്ബാറ (Gabriela Ybarra), പ്രമുഖ പത്രപ്രവര്‍ത്തകനും ലേഖകനുമായ ഹെസൂസ് റൂസ്സ് മാന്റില (Jesús Ruíz Mantilla) എന്നിവരാണ് കെഎല്‍എഫ് 2026-ന്റെ വേദിയിലെത്തുന്നത്.

കെഎല്‍എഫ് 2026-ല്‍ എത്തുന്ന ഗബ്രിയേല യ്ബാറ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ്‌ ഫൈനലിസ്റ്റാണ്. യ്ബാറയുടെ ആദ്യ നോവലായ 'El Comensal' മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസിന്റെ ഫൈനലിസ്റ്റായതോടൊപ്പം സാഹിത്യത്തിനുള്ള Euskadi പുരസ്‌കാരവും നേടിയിട്ടുണ്ട്.

തിയേറ്റര്‍ നാടകങ്ങളുടെയും പെര്‍ഫോമിംഗ് ആര്‍ട്‌സ് മേഖലയിലും ദീര്‍ഘകാല പരിചയമുള്ള ഇഗ്‌നാസിയോ ഗാര്‍സിയ, മെക്‌സിക്കോയില്‍ നടക്കുന്ന 'ഡ്രാമാഫെസ്റ്റ്'-ന്റെ പ്രോഗ്രാമറാണ്. സ്പാനിഷ് അസോസിയേഷന്‍ ഓഫ് സ്റ്റേജ് ഡയറക്ടേഴ്സ് (Spanish Association of Stage Directors) നല്‍കുന്ന 'ബെസ്റ്റ് ഡയറക്ടര്‍ അവാര്‍ഡ്' ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.


Related Articles