2020-ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) 'കുറ്റാന്വേഷണ സാഹിത്യത്തിലെ പുതുവഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ രാജശ്രീ, ജി ആർ ഇന്ദുഗോപൻ, ലാജോ ജോസ്, അഖിൽ പി ധർമ്മജൻ, ശ്രീപാർവ്വതി എന്നിവർ പങ്കെടുത്തു. കുറ്റാന്വേഷണ പുസ്തകങ്ങൾ, എഴുത്തുരീതി, കഥാപാത്രത്തിന്റെ പ്രത്യേകതകൾ തുടങ്ങിയവയാണ് ഈ സംഭാഷണത്തിന്റെ പ്രധാന വിഷയങ്ങൾ.
