KLF ON THE MOVE-ന് സി.എം.എസ് കോളേജിൽ തുടക്കം.

KLF

KLF ON THE MOVE-ന് സി.എം.എസ് കോളേജിൽ തുടക്കം.


ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) പത്താം പതിപ്പിന് മുന്നോടിയായുള്ള 'കെ.എൽ.എഫ് ഓൺ ദി മൂവ്' പ്രയാണത്തിന് കോട്ടയം സി.എം.എസ് കോളജിൽ ആവേശകരമായ തുടക്കം. 'ഒട' എന്ന ശ്രദ്ധേയമായ കഥാസമാഹാരത്തിന്റെ രചയിതാവ് ജിൻഷ ഗംഗയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ഡി സി ബുക്സ് അസിസ്റ്റന്റ് എഡിറ്റർ പ്രസാദ് കുറ്റിക്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ വർഷങ്ങളിൽ സുനിത വില്യംസ്, ജിമ്മി വെയിൽസ് തുടങ്ങിയ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വ്യക്തിത്വങ്ങൾ പങ്കെടുത്ത കെ.എൽ.എഫിന്റെ വിജയചരിത്രത്തെക്കുറിച്ചും വരാനിരിക്കുന്ന പത്താം പതിപ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം സദസ്സിന് ലഘുവിവരണം നൽകി.

തുടർന്ന് മുഖ്യാതിഥി ജിൻഷ ഗംഗയും പ്രൊഫ. ഡെയ്സി അബ്രഹാമും (മോഡറേറ്റർ) പങ്കെടുത്ത സംവാദ സെഷൻ നടന്നു. 'ഒട' എന്ന പുസ്തകത്തെ മുൻനിർത്തി വായനക്കാരുടെ ചോദ്യങ്ങൾക്ക് രചയിതാവ് മറുപടി നൽകിയ സെഷൻ സദസ്സിന് വേറിട്ടൊരു അനുഭവമായി മാറി. ഇതോടൊപ്പം കോളജ് അധികൃതർക്കും വിദ്യാർത്ഥികൾക്കുമായി ഡി സി ബുക്സ് ഒരുക്കിയ പുസ്തകമേളയും കാമ്പസിൽ ശ്രദ്ധാകേന്ദ്രമായി. വിദ്യാർത്ഥികളുടെ താല്പര്യത്തിനനുസരിച്ചുള്ള പുസ്തകങ്ങളും മികച്ച വിൽപനയുള്ള ബെസ്റ്റ് സെല്ലറുകളും അടങ്ങുന്നതായിരുന്നു ഈ പുസ്തകപ്രദർശനം.


Related Articles