കല, സാഹിത്യം, ചരിത്രം, ശാസ്ത്രം; കെ എല്‍ എഫ് സെഷനുകള്‍ പ്രഖ്യാപിച്ചു

KLF

കല, സാഹിത്യം, ചരിത്രം, ശാസ്ത്രം; കെ എല്‍ എഫ് സെഷനുകള്‍ പ്രഖ്യാപിച്ചു


KLF 2026-ന്റെ സെഷൻ ലൈനപ്പ് സംഘാടകർ പ്രഖ്യാപിച്ചു. കലാ-സാംസ്കാരിക പ്രകടനങ്ങൾ, സംഗീത പരിപാടികൾ, സംവാദങ്ങൾ, ചർച്ചകൾ, സംഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ, പുരസ്കാരദാന ചടങ്ങുകൾ, എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. രാജ്യത്തിനകത്തെയും പുറത്തെയും പ്രമുഖ എഴുത്തുകാർ, ചിന്തകർ, കലാകാരൻമാർ, രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന KLF 2026, സാഹിത്യവും സമൂഹവും തമ്മിലുള്ള ആഴത്തിലുള്ള സംവാദങ്ങൾക്ക് വേദിയാകും.

കെ എല്‍ എഫ് ഒൻപതാം പതിപ്പിൽ പ്രധാന അതിഥിയായി ബഹിരാകാശ യാത്രിക സുനിത വില്യംസ് ആണ് എത്തുന്നത്. കെ എല്‍ എഫ്-ലെ വിവിധ സെഷനുകളിൽ സുനിത വില്യംസ് പങ്കെടുക്കും.

കെ എല്‍ എഫ് 2026-ൽ നടത്തപ്പെടുന്ന സെഷനുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി KLF ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക - https://keralaliteraturefestival.com/sessionslist

വിപുലമായ ആശയവിനിമയങ്ങൾക്കും കലാ–സാംസ്കാരിക അവതരണങ്ങൾക്കും വേദിയാകുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇത്തവണ എട്ട് വേദികളിലായി സംഘടിപ്പിക്കും. KLF 2026-ലെ അതിഥി രാജ്യമായ ജർമ്മനിക്കായി സജ്ജീകരിച്ചിരിക്കുന്ന ജർമ്മൻ പവലിയൻ, തൂലിക, അക്ഷരം, കഥ, എഴുത്തോല, വാക്ക്, ഗന്ധം, ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റിവലിനായി ഒരുക്കിയിരിക്കുന്ന മാംഗോ എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന വേദികൾ.


Related Articles