KLF 2026: സാഹിത്യോത്സവത്തിന് അരങ്ങുണർന്നു, അക്ഷരക്കടലാകാൻ എട്ടു വേദികൾ

KLF

KLF 2026: സാഹിത്യോത്സവത്തിന് അരങ്ങുണർന്നു, അക്ഷരക്കടലാകാൻ എട്ടു വേദികൾ


കോഴിക്കോടിൻ്റെ കടൽത്തീരത്ത് അക്ഷരപ്പൂരത്തിന് അരങ്ങുണ‍‍‌‌ർന്നു. ഇത്തവണ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം ജർമ്മൻ പവലിയൻ ആണ്. അതിഥി രാജ്യമായ ജർമ്മനി ഒരുക്കുന്ന ജർമ്മൻ പവലിയൻ ജനുവരി 23 മുതൽ 25 വരെ സജീവമാകും. പവലിയൻ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നലുമണിക്ക് നടക്കും. തുടർന്ന് 05.30 മുതൽ 06.00 വരെ നടക്കുന്ന സെഷനിൽ ക്ലൌഡിയ കൈസർ (Claudia Kaiser), അനിറ്റെ മൈക്കൾ (Annette Michael) എന്നിവർ സംസാരിക്കും. 'What Sells? Publishing in Germany and India' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ നീത ഗുപ്ത മോഡറേറ്റർ ആയിരിക്കും.

വിപുലമായ ആശയവിനിമയങ്ങൾക്കും കലാ–സാംസ്കാരിക അവതരണങ്ങൾക്കും വേദിയാകുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇത്തവണ എട്ട് വേദികളിലായാണ് നടക്കുന്നത്. ജർമ്മൻ പവലിയൻ, തൂലിക, അക്ഷരം, കഥ, എഴുത്തോല, വാക്ക്, ഗ്രന്ഥം, ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റിവലിനായി ഒരുക്കിയിരിക്കുന്ന മാംഗോ എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന വേദികൾ.


Related Articles