KLF 2026: ഐസക് ന്യൂട്ടൺ മലയാളത്തിൽ അഭിമുഖം നൽകിയപ്പോൾ - എഐ കാലത്തെ മാറ്റം ചർച്ചയാക്കി കെഎൽഎഫ് വേദി

KLF

KLF 2026: ഐസക് ന്യൂട്ടൺ മലയാളത്തിൽ അഭിമുഖം നൽകിയപ്പോൾ - എഐ കാലത്തെ മാറ്റം ചർച്ചയാക്കി കെഎൽഎഫ് വേദി


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒമ്പതാമത് എഡിഷന് കോഴിക്കോട് ബീച്ചിൽ ഗംഭീര തുടക്കം. അക്ഷരം വേദിയിൽ നിർമിത ബുദ്ധിയെക്കുറിച്ച് നടന്ന ചർച്ചയിൽ അനു കാർത്തിക് മുഖ്യ പ്രഭാഷകൻ ആയിരുന്നു. നീരജ് പി എം മോഡറേറ്ററായി. ദൈനംദിന ജീവിതത്തിലും തൊഴിൽ മേഖലകളിലും എഐ വരുത്തി കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളാണ് ചർച്ചയിൽ പ്രധാന വിഷയമായത്. അദ്ധ്വാനം ലഘൂകരിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും എ ഐ എങ്ങനെ സഹായിക്കുന്നുവെന്ന് ഉദാഹരണങ്ങളിലൂടെ ചർച്ചയിൽ വിശദീകരിച്ചു.

എ ഐയിലൂടെ സൃഷ്ടിച്ച ഐസക് ന്യൂട്ടണുമായുള്ള മലയാളത്തിലുള്ള അഭിമുഖവും സെഷനിൽ പ്രദർശിപ്പിച്ചു. Wav2Lip ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള വിഡിയോകൾ നിർമിക്കുന്നത്. അനുദിന ജീവിതത്തിൽ ഉപയോഗപ്രദമാകുന്ന ചില എ ഐ ടൂളുകളും അവയുടെ ഉപയോഗങ്ങളും സെഷനിൽ പരിചയപ്പെടുത്തി.

മിനിറ്റുകൾക്കുള്ളിൽ ആകർഷകമായ പിപിടി (PPT) പ്രസന്റേഷനുകൾ തയ്യാറാക്കാൻ സഹായിക്കുന്ന Google NotebookLM, നിമിഷനേരം കൊണ്ട് വരികളും സംഗീതവും ഉൾപ്പെടെ പാട്ടുകൾ നിർമിക്കാൻ കഴിയുന്ന Suno AI, ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന എഐ ടൂളായ Nano Banana, സോഫ്റ്റ്‌വെയർ കോഡിംഗിനും വെബ്സൈറ്റ് നിർമ്മാണത്തിനുമായി ഉപയോഗിക്കുന്ന സാങ്കേതിക ടൂളായ Cursor എന്നിവയെക്കുറിച്ചെല്ലാം സെഷനിൽ വിശദമായ ചര്‍ച്ച നടന്നു.


Related Articles