'വാക്കിന്റെ ഇന്ദ്രധനുസ്, വയലാറിന്റെ കാവ്യജീവിതം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള കെഎല്‍എഫ് 2026-ലെ സെഷന്‍ മലയാളികളുടെ ഗൃഹാതുരത തൊട്ടുണര്‍ത്തുന്ന ഒന്നായി. ആലങ്കോട് ലീലാകൃഷ്ണന്‍ ഏകോപനം നടത്തിയ പരിപാടിയില്‍ മുഖ്യ അതിഥികളായി എത്തിയത് കവിയും ഗാനരചയിതാക്കളുമായ കെ. ജയകുമാര്‍, പി.കെ. ഗോപി എന്നിവരായിരുന്നു.
വയലാറിന്റെ ഓര്‍മകള്‍ക്ക് 50 വര്‍ഷം തികഞ്ഞിട്ടും അദ്ദേഹത്തിന്റെ എഴുത്തുകളും ഓര്‍മകളും ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആ കവിക്ക് വായനക്കാരുടെ മനസ്സിലെ സ്ഥാനം ചെറുതൊന്നുമല്ല എന്ന് കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു.
മുമ്പ് നിരവധി കവിതകള്‍ രചിച്ചിട്ടുണ്ടെങ്കിലും 1961-ല്‍ പുറത്തിറങ്ങിയ 'ഭാര്യ' എന്ന ചലച്ചിത്രത്തിലൂടെയാണ് വയലാര്‍ ജനഹൃദയത്തെ കീഴടക്കിയതെന്നും നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരു സംഗീതചാരുത വയലാറിന്റെയും, ദേവരാജൻ മാസ്റ്ററുടെയും വയലാര്‍, ദേവരാജന്‍ കൂട്ടുക്കെട്ടിനാണുള്ളതെന്നും മൂവരും ഒന്നുപോലെ അംഗീകരിക്കുന്നു.
