'മണ്‍കലത്തിന്റെ സംഗീതം'; പെണ്‍കള്‍ ഘടം വാസിക്കലാമാ?

KLF

'മണ്‍കലത്തിന്റെ സംഗീതം'; പെണ്‍കള്‍ ഘടം വാസിക്കലാമാ?


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026-ന് കൂടുതല്‍ നിറവേകി എഴുത്തുകാരിയും ഗവേഷകയും സംഗീതജ്ഞയുമായ സുമാന ചന്ദ്രശേഖര്‍. പബ്ലിഷിംഗ് പ്രൊഫഷണലായ രേണുക ചാറ്റര്‍ജി മോഡേറേറ്റ് ചെയ്ത 'Music Shaped by Earth and Breath: The Song of the Clay Pot- Ghatam' എന്ന സുമാന ചന്ദ്രശേഖറുമായിട്ടുള്ള കെഎല്‍എഫ് സെഷന്‍ അവതരണശൈലികൊണ്ടും വ്യത്യസ്തകൊണ്ടും കോഴിക്കോടിന്റെ മനം കവര്‍ന്നു. സെഷനില്‍ സുമാന ചന്ദ്രശേഖറിന്റെ ഘടം പെര്‍ഫോമന്‍സുമുണ്ടായിരുന്നു.

ഘടം എന്ന സംഗീത ഉപകരണത്തെ പറ്റിയും, ഇതിലേക്ക് സുമാന എത്തിച്ചേര്‍ന്നതിനെ പറ്റിയും തന്റെ പുസ്തകമായ 'Song of the Clay Pot, My Journey With the Ghatam', എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചുമെല്ലാം സുമാന, രേണുക ചാറ്റര്‍ജിയുമായി പങ്കുവെച്ചു. പുരുഷന് മാത്രം സാധ്യമെന്ന് പൊതുവെ ധാരണയുണ്ടായിരുന്ന ഒരു കലാമേഖലയായിരുന്നു ഘടം വായന. ഈ മേഖലയിലേക്ക് ഒരുപാട് സ്ത്രീകളെക്കൂടി എത്തിക്കണം എന്ന ലക്ഷ്യത്തോടെ ആണ് താന്‍ പുസ്തകമെഴുതിയത് എന്ന് സുമാന പറഞ്ഞു.

ഈ ഒരു ലക്ഷ്യത്തിനായി, ഒരു ഗേള്‍സ് സ്‌കൂളില്‍ ഘടം പഠിപ്പിക്കുന്ന ഒരു പദ്ധതി തുടങ്ങാന്‍ പോകുന്നുവെന്ന വിവരവും, ആദ്യകാലങ്ങളില്‍ പുരുഷന്മാര്‍ക് മാത്രം സാധ്യമെന്ന് കരുതിയിരുന്ന ഈ കലാമേഖലയിലേക്ക് ഇപ്പോള്‍ ഒരുപാട് സ്ത്രീകള്‍ കടന്നുവരുന്നുണ്ടെന്നും സുമാന സന്തോഷത്തോടെ പറയുന്നു.


Related Articles