എഴുതുമ്പോൾ മാധ്യമങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് സൽമാൻ റുഷ്ദി

KLF

എഴുതുമ്പോൾ മാധ്യമങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് സൽമാൻ റുഷ്ദി


എഴുതുമ്പോൾ സർഗ്ഗാത്മകമായ സ്വാതന്ത്ര്യവും മാനസിക സമാധാനവും നിലനിർത്താൻ സൃഷ്ടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സൽമാൻ റുഷ്ദി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ എഴുത്തുകാരിയും എഡിറ്ററുമായ മാനസി സുബ്രഹ്മണ്യവുമായി നടന്ന ചർച്ചയിലാണ് ഇക്കാര്യം റുഷ്ദി വ്യക്തമാക്കിയത്. എഴുതുമ്പോൾ മാധ്യമങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും, സർഗ്ഗാത്മകമായ സ്വാതന്ത്ര്യവും മാനസിക സമാധാനവും നിലനിർത്താൻ സൃഷ്ടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

തന്റെ എഴുത്തുജീവിതം, ഭാഷയുമായുള്ള ബന്ധം, ഇന്ത്യയോടുള്ള മമത, കഥപറച്ചിലിന്റെ കരുത്ത് എന്നിവയെക്കുറിച്ച് റുഷ്ദി സംസാരിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം റുഷ്ദിയെ കാണുന്ന പൊതുബോധവും എന്നാൽ ഹാസ്യവും ഭാവനയും നിറഞ്ഞ അദ്ദേഹത്തിന്റെ കൃതികളും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചാണ് മാനസി സുബ്രഹ്മണ്യം ആദ്യം സൂചിപ്പിച്ചത്. ഇതിനു മറുപടിയായാണ് എഴുതുമ്പോൾ മാധ്യമങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞത്.

പുതിയ നോവലായ 'വിക്ടറി സിറ്റി'യെക്കുറിച്ച് സംസാരിക്കവെ, സാമ്രാജ്യങ്ങളേക്കാളും സൈന്യങ്ങളേക്കാളും ആയുസ്സുള്ളത് കഥകൾക്കാണെന്ന് റുഷ്ദി അഭിപ്രായപ്പെട്ടു. "നമ്മൾ കഥ പറയുന്ന ജീവികളാണ്" എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, മനുഷ്യൻ എന്ന നിലയിൽ കഥപറച്ചിൽ നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.


Related Articles