കെഎല്‍എഫ് 2026: ഇന്നത്തെ സെഷനുകളും പരിപാടികളും അറിയാം

KLF

കെഎല്‍എഫ് 2026: ഇന്നത്തെ സെഷനുകളും പരിപാടികളും അറിയാം


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026 മൂന്നാം ദിവസത്തിലെ (ജനുവരി 24) സെഷനുകളുടെയും പരിപാടികളുടെയും പൂര്‍ണ വിവരങ്ങള്‍ അറിയാനും ഡൗണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ: Kerala Literature Festival 2026 January 24

നാലു ദിവസം എട്ട് വേദികളിലായി 18-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പ്രഗല്ഭര്‍ പങ്കെടുക്കുന്ന 350-ലധികം സെഷനുകള്‍ ഉള്‍ക്കൊള്ളുന്ന ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമാണ് കെഎല്‍എഫ് 2026. കെഎല്‍എഫ് ഒന്‍പതാം പതിപ്പില്‍ പ്രധാന അതിഥിയായി ബഹിരാകാശ യാത്രിക സുനിത വില്യംസ് ആണ് എത്തിയത്.

വിപുലമായ ആശയവിനിമയങ്ങള്‍ക്കും കലാസാംസ്‌കാരിക അവതരണങ്ങള്‍ക്കും വേദിയാകുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ട് വേദികളിലായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. KLF 2026ലെ അതിഥി രാജ്യമായ ജര്‍മ്മനിക്കായി സജ്ജീകരിച്ചിരിക്കുന്ന ജര്‍മ്മന്‍ പവലിയന്‍, തൂലിക, അക്ഷരം, കഥ, എഴുത്തോല, വാക്ക്, ഗന്ധം, ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനായി ഒരുക്കിയിരിക്കുന്ന മാംഗോ എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന വേദികള്‍.


Related Articles