കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026 അവസാന ദിവസത്തിലേക്ക് കടക്കുകയാണ്. സുനിത വില്യംസ്, ബെന്‍ ജോണ്‍സണ്‍, വില്യം ഡാല്‍റിമ്പിള്‍, ജിമ്മി വെയ്ല്‍സ്, ജോബ് കുര്യന്‍ ലൈവ് തുടങ്ങിയ ആവേശകരമായ പല സെഷനുകളാണ് കെഎല്‍എഫ് നാലാം ദിവസത്തില്‍ അരങ്ങേറുന്നത്. ഇന്നത്തെ (ജനുവരി 25) സെഷനുകളുടെയും പരിപാടികളുടെയും പൂര്‍ണ വിവരങ്ങള്‍ അറിയാനും ഡൗണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ: Kerala Literature Festival 2026 January 25
നാലു ദിവസം എട്ട് വേദികളിലായി 18-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പ്രഗല്ഭര്‍ പങ്കെടുക്കുന്ന 350-ലധികം സെഷനുകള്‍ ഉള്‍ക്കൊള്ളുന്ന ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമാണ് കെഎല്‍എഫ് 2026. കെഎല്‍എഫ് ഒന്‍പതാം പതിപ്പില്‍ പ്രധാന അതിഥിയായി ബഹിരാകാശ യാത്രിക സുനിത വില്യംസ് ആണ് എത്തിയത്.
വിപുലമായ ആശയവിനിമയങ്ങള്‍ക്കും കലാസാംസ്‌കാരിക അവതരണങ്ങള്‍ക്കും വേദിയാകുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ട് വേദികളിലായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. KLF 2026ലെ അതിഥി രാജ്യമായ ജര്‍മ്മനിക്കായി സജ്ജീകരിച്ചിരിക്കുന്ന ജര്‍മ്മന്‍ പവലിയന്‍, തൂലിക, അക്ഷരം, കഥ, എഴുത്തോല, വാക്ക്, ഗന്ധം, ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനായി ഒരുക്കിയിരിക്കുന്ന മാംഗോ എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന വേദികള്‍.
