പ്രശസ്ത ഷെഫും എഴുത്തുകാരനുമായ സുവിര്‍ സരനും എഴുത്തുകാരിയും എഡിറ്ററുമായ ഷര്‍മിള സെന്നുമായിട്ടുള്ള കെഎല്‍എഫ് 2026-ലെ സെഷന്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കഥ വേദിയില്‍ സുവിര്‍ സരന്‍ പങ്കുവെച്ച വ്യക്തിപരമായ അനുഭവങ്ങളും സാമൂഹിക സന്ദേശങ്ങളും ചേര്‍ന്ന ഈ സംഭാഷണം വൈകാരികപരമായിരുന്നു. ഷര്‍മിള സെന്‍ ആയിരുന്നു സെഷന് നേതൃത്വം നല്‍കിയത്.
'Tell My Mother I Like Boys' - എന്ന തന്റെ ആത്മകഥയെ സംബന്ധിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും സുവിര്‍ പങ്കുവെച്ചു. പുതിയ പുസ്തകത്തില്‍ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങള്‍, വളര്‍ച്ച, സ്വന്തം ലൈംഗികത തിരിച്ചറിവുകള്‍ എന്നിവയെക്കുറിച്ച് എഴുതുന്നു. ദക്ഷിണേഷ്യന്‍ സമൂഹത്തിലും LGBTQ+ സമൂഹത്തിലും സ്വയം അംഗീകരണത്തിന്റെ പ്രാധാന്യം അദ്ദേഹം അവതരിപ്പിക്കുന്നു.
സെഷനില്‍ പുസ്തകത്തിന്റെ ശീര്‍ഷകമാണ് ആദ്യമായി ചര്‍ച്ചയായത്. 'Tell My Mother I Like Boys' എന്ന പേര് ഏറെ ശ്രദ്ധേയവും ചിലപ്പോള്‍ വിവാദപരവുമാണെന്ന് ഷര്‍മിള സെന്‍ അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയായി, 30 ശീര്‍ഷകങ്ങളില്‍ 29-ാമത്തേതാണ് ഈ ശീര്‍ഷകമെന്നും, അവസാനം തന്റെ അമ്മയുടെ പ്രതികരണമാണ് അത് സ്വീകരിക്കാന്‍ കാരണം ആയതെന്നും സുവിര്‍ പറഞ്ഞു.
