നവോത്ഥാനം എന്നത് സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ഒരു ചരിത്രമാണ്

KLF

നവോത്ഥാനം എന്നത് സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ഒരു ചരിത്രമാണ്


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026-ന്റെ അവസാന ദിനത്തില്‍ 'വാക്ക്' വേദിയിലെ ചര്‍ച്ച നവോത്ഥാനത്തിന്റെ മറ്റൊരു വശത്തിന്റെ ദൃശ്യം പകര്‍ന്നുനല്‍കി. 'കീഴാള വേരുകള്‍: നവോത്ഥാനത്തിന്റെ മറുവശം' എന്ന സെഷനില്‍ അധ്യാപകനും ഗവേഷകനുമായ വിനില്‍ പോള്‍, എഴുത്തുകാരനും, സാംസ്‌കാരിക നിരൂപകനും, കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്രവിഭാഗ പ്രൊഫസറുമായ ഡോ. കെ.എസ്. മാധവന്‍, എഴുത്തുകാരനും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറുമായിരുന്ന പി.കെ. പോക്കര്‍ എന്നിവരാണ് പങ്കെടുത്തത്. ചരിത്രകാരിയും ഗവേഷകയും അദ്ധ്യാപികയുമായ ഡോ. ഷിബി കെ യാണ് സെഷന്‍ മോഡറേറ്റ് ചെയ്തത്.

ജ്ഞനോദയം നവോത്ഥാനവും സംബന്ധിച്ചുള്ള ചോദ്യങ്ങളോടെ ആരംഭിച്ച സെഷനില്‍ നവോത്ഥാനമെന്നത് കീഴാളമാണ് എന്ന ഉത്തരത്തോട് കൂടിയാണ് പോക്കര്‍ മാഷ് സംസാരിച്ച് തുടങ്ങിയത്. പിന്നീട് പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതി വിജയമെന്ന നോവലും അതിലെ കഥാപാത്രങ്ങളും വിഷയങ്ങളായി.

ആധുനികതയേയും നവോത്ഥാന നായകരെയും കുറിച്ചായിരുന്നു കെ എസ് മാധവന്റെ മറുപടി. ജാതിവിരുദ്ധ ചിന്തയും ഹിന്ദുമത നിര്‍മാണവുമെല്ലാം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു. നവോത്ഥാനം എന്ന പദത്തിന്റെ പ്രശ്‌നങ്ങള്‍, സബാള്‍ട്ടേണ്‍ വിമര്‍ശനം, കൊളോണിയലിസം എന്നിവയായിരുന്നു വിനില്‍ പോള്‍ വ്യക്തമാക്കിയത്. കൂടാതെ ബ്രിട്ടീഷ് നയങ്ങള്‍, വിദ്യാഭ്യാസം, അസമത്വങ്ങള്‍ എന്നിവയെക്കുറിച്ചും സംസാരിച്ചു.


Related Articles