കെഎല്‍എഫ് 2026-ന്റെ അവസാന ദിനത്തില്‍ വേദി 2 തൂലികയിലെ സെഷന് ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സൗമ്യ അശോകിന്റെ The Dig: Keeladi and the Politics of India's Past എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു. പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ മനു എസ് പിള്ളയാണ് സെഷന് മോഡറേറ്റ് ചെയ്തത്. വിവാദമായ കീഴടി ഉത്ഖനനം (Keeladi Excavation) ചുറ്റിപ്പറ്റിയാണ് സെഷന് മുന്നോട്ട് പോയത്.
തമിഴ്നാട്ടിലെ മധുര, ശിവഗംഗ ജില്ലകളുടെ അതിര്‍ത്തി ഗ്രാമമാണ് കീഴടി. ഈ പ്രദേശത്ത് നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും (എഎസ്ഐ) തമിഴ്നാട് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റും (ടിഎന്‍എഡി) നടത്തിയ ഖനനത്തില്‍ ബിസി ആറാം നൂറ്റാണ്ടിലെ സംഘകാലത്തുള്ള ജനവാസകേന്ദ്രം സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയിരുന്നു.
എങ്ങനെയാണ് സൗമ്യ, കീഴടി എന്ന പ്രദേശവുമായി ബന്ധപ്പെട്ടതെന്നും ആ സ്ഥലത്തെ ജനങ്ങളെ പറ്റിയും സൗമ്യ പറയുകയുണ്ടായി. പ്രശസ്തമായ സംഘകാല കവിതകളെ കുറിച്ചും എങ്ങനെയാണ് അവ കീഴടിയുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്നും കീഴടി മ്യൂസിയത്തെ കുറിച്ചും സൂചിപ്പിച്ചു.
