'ഹിന്ദുമതത്തിന്റെ ഭംഗി എന്തെന്നാല്‍ ഹിന്ദുമതത്തിന് 50 ഭാവങ്ങള്‍ ഉണ്ട് എന്നതാണ്..'

KLF

'ഹിന്ദുമതത്തിന്റെ ഭംഗി എന്തെന്നാല്‍ ഹിന്ദുമതത്തിന് 50 ഭാവങ്ങള്‍ ഉണ്ട് എന്നതാണ്..'


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026-ല്‍, പ്രശസ്ത എഴുത്തുകാരിയും, ജേര്‍ണലിസ്റ്റുമായ നമിത ദേവിദയാലും, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഋഷികേശ് കെബിയും തമ്മിലുള്ള സംഭാഷണത്തില്‍ ഉപനിഷത്തും ഹിന്ദുയിസവും ഒക്കെ ചര്‍ച്ചയായി. തൂലിക വേദിയില്‍ നടന്ന 'How to read Upanishads without giving up coffee' എന്ന സെഷനില്‍ നമിത ദേവിദയാല്‍, ഉപനിഷത്തുകള്‍ തന്നില്‍ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചും തന്റെ പുതിയ പുസ്തകമായ 'Tangerine, How to read Upanishads without giving up coffee' യെ കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവെച്ചു.

നമിത തന്റെ പുസ്തകത്തില്‍ കേവലം ആധികാരികമായ ഒരു സമീപനമല്ല , മറിച്ച് വായനക്കാരോടൊപ്പം സഞ്ചരിക്കുന്ന തരത്തിലുള്ള ഒരു ആഖ്യാന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഋഷികേശ് നിരീക്ഷിക്കുന്നുണ്ട്. പുതിയ പുസ്തകത്തിന്റെ ശീര്‍ഷകത്തിലെക്ക് എങ്ങനെയാണ് എത്തിയതെന്ന ഋഷികേശിന്റെ ചോദ്യത്തിന്, 'കോഫി' എന്നത് ഒരു ഉപമ ആണെന്നും, ആ ശീര്‍ഷകം കൊണ്ട് താന്‍ വായനക്കാരെ തന്റെ പുസ്തകം വായിക്കാന്‍ ക്ഷണിക്കുകയാണെന്നും നമിത പ്രതികരിച്ചു.

നര്‍മ്മം കലര്‍ന്ന ആഖ്യാന രീതി തന്റെ പുസ്തകത്തെ എത്രത്തോളം സഹായിച്ചു എന്നും ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകളെ ഉപനിഷത്തുകള്‍ വലിയ രീതിയിലാണ് സ്വാധീനിച്ചതെന്നും അവര്‍ പറഞ്ഞു. തന്റെ പുസ്തകത്തിലെ ഒരു പ്രധാന ഭാഗവും സെഷനില്‍ നമിത അവതരിപ്പിക്കുകയുണ്ടായി.


Related Articles