"കാശ്മീരിന് അവരുടെ രാഷ്ട്രീയ ഭാവി തിരഞ്ഞെടുക്കാനുള്ള അവസരം നൽകണം"- ഇബ്‌സിത ചക്രവർത്തി

KLF

"കാശ്മീരിന് അവരുടെ രാഷ്ട്രീയ ഭാവി തിരഞ്ഞെടുക്കാനുള്ള അവസരം നൽകണം"- ഇബ്‌സിത ചക്രവർത്തി


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 അവസാന ദിവസമായ ഇന്ന്, വേദി തൂലികയിൽ രണ്ടാമത്തെ സെഷനായി മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഇബ്‌സിത ചക്രവർത്തിയും ഷംസീർ ബാബുവും സംവദിച്ചു. ഇബ്‌സിത ചക്രവർത്തിയുടെ അടുത്തിടെ പുറത്തിറങ്ങിയ "Dapaan" എന്ന പുസ്തകവും അതിന്റെ രചനയുമായിരുന്നു ചർച്ചാ വിഷയം.

"Dapaan" എന്ന വാക്കിന്റെ അർത്ഥം "it is said" എന്നാണെന്ന് പറഞ്ഞ ഇബ്‌സിത ചക്രവർത്തി, കാശ്മീരിയിൽ ഇത് സൂചിപ്പിക്കുന്നത് ചരിത്രം, നാടോടി കഥകൾ, കിംവദന്തികൾ എന്നിവയെല്ലാം മറ്റെന്തായി മാറുന്നതിനേക്കാളും മുൻപ് കഥകളായി മാറുന്നുവെന്നാണെന്നും കൂട്ടിച്ചേർത്തു.

500 വർഷങ്ങളോളമായി കാശ്മീർ, എന്നും അക്രമങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു സ്ഥലമാണ്. മുഗൾ ഭരണം മുതൽ വിഭജനം വരെ ഇതിനുദാഹരണമാണ് എന്ന് പറഞ്ഞുകൊണ്ട് മോഡറേറ്റർ, ഈ വിഷയത്തിൽ ഇബ്‌സിതയുടെ കാഴ്ചപ്പാടിനെ പറ്റി ചോദിച്ചു.


Related Articles